വീണ്ടും വിജയ്ക്ക് ചുവടൊരുക്കാന്‍ പ്രഭുദേവ; 13 വര്‍ഷത്തിന് ശേഷം 'ദളപതി 66'ല്‍ ഒന്നിക്കുന്നു

വീണ്ടും വിജയ്ക്ക് ചുവടൊരുക്കാന്‍ പ്രഭുദേവ; 13 വര്‍ഷത്തിന് ശേഷം 'ദളപതി 66'ല്‍ ഒന്നിക്കുന്നു
Published on

13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ വിജയ്ക്ക് ചുവടൊരുക്കാന്‍ ഒരുങ്ങി പ്രഭുദേവ. വിജയ്‌യുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'ദളപതി 66'ലാണ് പ്രഭുദേവ കോറിയോഗ്രാഫറായി എത്തുന്നത്. വിജയ് നായകനായ 'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.

നിലവില്‍ 'ദളപതി 66'ന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. അവിടെ വെച്ച് തന്നെയായിരിക്കും ഡാന്‍സ് ചിത്രീകരണവും നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ വിജയ്‌ക്കൊപ്പം പ്രഭുദേവയും സിനിമയിലെ ഡാന്‍സ് രംഗത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത് ഇത്തവണയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എസ്.തമനാണ്. തന്റെ കരിയറിലെ തന്നെ മികച്ച സംഗീതമാണ് വിജയ്ക്ക് വേണ്ടി ഒരുക്കാന്‍ പോകുന്നതെന്ന് തമന്‍ നേരത്തെ പറഞ്ഞിരുന്നു.

വംശി പൈടിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാന, ശരത്ത് കുമാര്‍, ഷാം, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in