പ്രഭാസിനൊപ്പം മാസ്സുമായി പൃഥ്വിരാജ് ; പ്രശാന്ത് നീലിന്റെ സലാര്‍ ടീസര്‍

പ്രഭാസിനൊപ്പം മാസ്സുമായി പൃഥ്വിരാജ് ; പ്രശാന്ത് നീലിന്റെ സലാര്‍ ടീസര്‍

കെ.ജി.എഫ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീലും നിര്‍മാതാക്കളായ ഹോംമ്പാലെ ഫിലിംസും വീണ്ടും ഒന്നിക്കുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒരു ഡാര്‍ക്ക് ഷേയ്ഡില്‍ പ്രഭാസിനെയും പൃഥ്വിരാജിനെയും അവതരിപ്പിക്കുന്ന തരത്തില്‍ ആക്ഷനും വയലന്‍സും ഒന്നുചേര്‍ന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ 5.12 നാണ് ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങളായാണ്‌ സലാര്‍ ഒരുങ്ങുന്നത്.

സംവിധായകന്‍ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍. കെജിഎഫ് പരമ്പരകളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്യാത്ത റോളാണെന്നും സലാര്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

പ്രശാന്ത് നീലിന്റേത് തന്നെയാണ് കഥയും,തിരക്കഥയും ഒരുക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ് 2, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍

Related Stories

No stories found.
logo
The Cue
www.thecue.in