പത്മരാജന്റെ കഥ വലിയ ഉത്തരവാദിത്തമെന്ന് സംവിധായകൻ , 'പ്രാവ്' തിയറ്ററുകളിൽ

പത്മരാജന്റെ കഥ വലിയ ഉത്തരവാദിത്തമെന്ന് സംവിധായകൻ , 'പ്രാവ്' 
തിയറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് തിയറ്ററുകളിൽ. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.

സിനിമയുടെ പ്രൊഡ്യൂസർ എല്ലാവരെയും പോലെ തന്നെ പത്മരാജന്റെ വലിയ ആരാധകനാണ്. അദ്ദേഹം തന്നെയാണ് ഇങ്ങനെ ഒരു കഥ സെലക്ട് ചെയ്ത് റെെറ്റ്സ് വാങ്ങിയിട്ട് നമ്മളോട് പറയുന്നത്. അതിന് ശേഷമാണ് നമ്മൾ ആ കഥ ​ഗാഢമായി വായിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ സ്ക്രിപ്റ്റിലേക്ക് പോവുകയും ചെയ്തത്. പിന്നെ ശരിക്കും ഒരു ഉത്തരവാദിത്തം നമുക്ക് ഉണ്ടാകുമല്ലോ? അത്രയും ലെജഡായിട്ടുള്ള ഒരാളുടെ കഥയെ നമ്മൾ സമീപിക്കുമ്പോൾ പ്രേക്ഷകർ എന്ന് പറയുന്ന ആളുകളോട് നമുക്ക് തീർച്ചയായും ഉത്തരവാദിത്തം ഉണ്ട്. കാരണം എല്ലാവരും അദ്ദേഹത്തെ ആരാധിക്കുന്നതും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതുമായ ആളുകളാണ്. അപ്പോൾ അതിന് മുന്നിലേക്കാണ് നമ്മൾ ഒരു കഥ എടുത്തിടുന്നത്.

നവാസ് അലി

ഗാനരചന : ബി.കെ. ഹരിനാരായണൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ,

Related Stories

No stories found.
logo
The Cue
www.thecue.in