പൊന്നിയിന്‍ സെല്‍വന്‍ ആന്തവുമായി എ.ആര്‍ റഹ്മാന്‍ ; മണിരത്നം ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളില്‍

പൊന്നിയിന്‍ സെല്‍വന്‍ ആന്തവുമായി എ.ആര്‍ റഹ്മാന്‍ ; മണിരത്നം ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളില്‍

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങിനില്‍ക്കെ എ.ആര്‍.റഹ്മാന്‍ പാടി അഭിനയിച്ച 'പി.എസ് ആന്തം' പുറത്തിറങ്ങി. ഷാദ് അലി സംവിധാനം ചെയ്ത വീഡിയോയിലെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവ ആനന്ദാണ്. ഗാനം ചിത്രീകരിച്ചിരിക്കുന്നത് നീരവ് ഷാ ആണ്. ബൃന്ദയാണ് ഗാനത്തിന് ചുവടുകള്‍ ഒരുക്കിയത്.

നേരത്തെ പി.എസ് 2 വിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങിയിരുന്നു. ''ശിവോഹം'' എന്ന് പേരിട്ടിരുന്ന ഗാനം മധുരാന്തകന്‍ അഥവാ ഉത്തമ ചോളനെ പറ്റിയുള്ളതായിരുന്നു. റാപ്പ് മോഡിലൂടെ കടന്നു പോകുന്ന ഗാനം ചിത്രത്തിന്റെ സെറ്റിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

മണിതരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗം 2022 സെപ്തംബര്‍ 30 നാണ് പുറത്ത് വന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയ ചിത്രം രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍ മൊഴി വര്‍മ്മന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ ജയം രവി,വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്,തൃഷ, പ്രഭു, ബാബു ആന്റണി, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവര്‍ അണിനിരക്കുന്നു. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവിവര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. തമിഴ്, ഹിന്ദി, തെലുഗ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. പി.എസ്-2 വരുന്ന ഏപ്രില്‍ 28 ന് ലോകമെമ്പാടും തിയ്യേറ്ററുകളിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in