സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചു; അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചു; അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി

അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തകന്‍. താരം അഭിനയിച്ച വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ഐഐടി, എന്‍ഐടി റാങ്കിങ്ങിനെ കുറിച്ച് സംസാരിക്കുന്ന ശ്രീ ചൈതന്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് വിവാദത്തിന് കാരണമായത്. ശ്രീ ചൈതന്യയുടെ ഐഐടി ക്യാംപെയിന്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് എന്നാണ് ആരോപണം. സാമൂഹ്യ പ്രവര്‍ത്തകനായ കോത്ത ഉപേന്ദ്ര റെഡ്ഡിയാണ് സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ആമ്പര്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് അല്ലു അര്‍ജുനെയും വിദ്യാഭ്യാസ സ്ഥാപനത്തെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഉപേന്ദ്ര റെഡ്ഡി പറയുന്നത്.

ഇതിന് മുന്‍പ് ഒരു ഫുഡ് ഡെലിവറി ആപ്പിന് വേണ്ടി അല്ലു അര്‍ജുന്‍ ചെയ്ത പരസ്യം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനത്തെ അവഹേളിച്ചുകൊണ്ടുള്ള ബൈക്കിന്റെ പരസ്യത്തിലും അല്ലു അര്‍ജുന്‍ അഭിനയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in