'സ്വന്തം കഥയുമായുള്ള നെട്ടൊട്ടത്തിനിടയിൽ മറ്റുള്ളവരുടെ കഥകൾ കേൾക്കാനോ വായിക്കാനോ സമയമില്ല' ; തിരക്കഥകൾ അയച്ചുതരരുതെന്ന് ഷാഹി കബീർ

'സ്വന്തം കഥയുമായുള്ള നെട്ടൊട്ടത്തിനിടയിൽ മറ്റുള്ളവരുടെ കഥകൾ കേൾക്കാനോ വായിക്കാനോ സമയമില്ല' ; തിരക്കഥകൾ അയച്ചുതരരുതെന്ന് ഷാഹി കബീർ

തനിക്ക് മെയിലിലും വാട്സാപ്പിലുമായി തിരക്കഥകൾ അയച്ചുതരരുതെന്ന് സംവിധായകനും എഴുത്തുകാരനുമായ ഷാഹി കബീർ. ഒരു തിരകഥാകൃത്ത് എന്ന നിലയിൽ താൻ ഇപ്പോഴും സ്ട്രഗ്ലിങ് ആണ്. സ്വന്തം കഥകളും കൊണ്ടുള്ള നെട്ടൊട്ടത്തിനിടയിൽ മറ്റുള്ളവരുടെ കഥകൾ കേൾക്കാനോ വായിക്കാനോ ഉള്ള സമയം കിട്ടാറില്ല. മറ്റ് സംവിധായകരുമായി കമ്മിറ്റ് ചെയ്ത തിരക്കഥകൾ എഴുതി പൂർത്തീകരിക്കേണ്ട മാനസിക സമ്മർദ്ദത്തിലാണ് താൻ. ഡയറക്ടർ എന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് എഴുത്തുകാരനായി നിൽക്കാനാണ്. മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്യുന്ന സമയത്ത് തീർച്ചയായും നിങ്ങളെ അറിയിക്കുന്നതാണ്. അല്ലാതെ ദയവുചെയ്ത് എനിക്ക് തിരക്കഥകൾ അയച്ചുതരരുതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷാഹി കബീർ പറഞ്ഞു.

ഷാഹി കബീറിന്റെ എഫ് ബി പോസ്റ്റിന്റെ പൂർണരൂപം :

പ്രിയപ്പെട്ടവരെ,

ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ്...

ഒരു തിരകഥാകൃത്ത് എന്ന നിലയിൽ ഞാൻ ഇപ്പോഴും സ്‌ട്രെഗ്ലിങ് ആണ്. സ്വന്തം കഥകളും കൊണ്ടുള്ള നെട്ടൊട്ടത്തിനിടയിൽ മറ്റുള്ളവരുടെ കഥകൾ കേൾക്കാനോ വായിക്കാനോ ഉള്ള സമയം കിട്ടാറില്ല. എൻ്റെ അനുവാദമില്ലാതെ മെയിലിലും വാട്സാപ്പിലുമായി ഒരു പരിചയവുമില്ലാത്ത ആളുകൾവരെ തിരകഥകൾ അയച്ചു തരുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കുറുപ്പിടേണ്ടി വന്നത്. മറ്റ് സംവിധായകരുമായി കമ്മിറ്റ് ചെയ്ത തിരക്കഥകൾ എഴുതി പൂർത്തീകരിക്കേണ്ട മാനസിക സമ്മർദ്ദത്തിലാണ് ഞാൻ. ഡയറക്ടർ എന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് എഴുത്തുകാരനായി നിൽക്കാനാണ്. മറ്റൊരാളുടെ തിരക്കഥയിൽ ഞാൻ സംവിധാനം ചെയ്യുന്ന സമയത്ത് തീർച്ചയായും നിങ്ങളെ അറിയിക്കുന്നതാണ്. അല്ലാതെ ദയവുചെയ്ത് എനിക്ക് തിരക്കഥകൾ അയച്ചുതരരുത്.

എൻ്റെ ഒരു റിക്വസ്റ്റ് ആയി കാണുമല്ലോ!!🙏🏽

നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ഷാഹി കബീർ സൗബിൻ ഷാഹിറിനെ നായകനായി ഇല വീഴാ പൂഞ്ചിറ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷാഹി കബീർ തിരക്കഥയെഴുതുന്ന പുതിയ ചിത്രം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in