'പുതിയ ഫോൺ, പുതിയ കാർ, വലിയ വീട്, എല്ലാത്തിനുമുള്ള ഉത്തരം...'; തോക്കെടുത്ത് ഫഹദ്, ത്രില്ലിം​ഗ് ഫീലുമായി ധൂമം, മലയാളത്തിലേക്ക് പവൻ

'പുതിയ ഫോൺ, പുതിയ കാർ, വലിയ വീട്, എല്ലാത്തിനുമുള്ള ഉത്തരം...'; തോക്കെടുത്ത് ഫഹദ്, ത്രില്ലിം​ഗ് ഫീലുമായി ധൂമം, മലയാളത്തിലേക്ക് പവൻ
Published on

'യൂ ടേൺ', 'ലൂസിയ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പവൻ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ 'ധൂമ'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ടുബാകോ കമ്പനിക്ക് മുന്നിൽ പുകവലി വിരുദ്ധ തിയറ്റർ ആഡ് വിവരിക്കുന്ന കഥാപാത്രമായാണ് ട്രെയിലറിൽ ഫഹദിനെ പരിചയപ്പെടുത്തുന്നത്. തൊട്ടടുത്ത രം​ഗങ്ങളിൽ ​ഗൺ ഷോട്ടും കാർ ചേസും പൊലീസ് ഇൻവെസ്റ്റി​ഗേഷഷനും കോർപ്പറേറ്റ് ശത്രുതയുമെല്ലാം കടന്നുവരുന്നുണ്ട്. 'പുകയില ഉപയോഗം വേദനാജനകമായ മരണത്തിന് കാരണമാകുന്നു' എന്നെഴുതി തുടങ്ങുന്ന ട്രെയിലർ, പിന്നീട് ഫാസ്റ്റ് പേസ്ഡ് ആയ ഒരു ത്രില്ലർ ആണ് ചിത്രമെന്ന് സൂചിപ്പിക്കുന്നു. അപർണ ബാലമുരളി, റോഷൻ മാത്യു, അനു മോഹൻ, അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് പിന്നാലെ വിനീത് ഫഹദിനൊപ്പം മുഴുനീള കഥാപാത്രമായെത്തുന്ന സിനിമ കൂടിയാണ് ധൂമം.

തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽക്കൂടെ തയ്യാറാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീത ജയരാമനാണ്. സംഗീതം പൂർണചന്ദ്ര തേജസ്വി എസ് വി. എഡിറ്റർ സുരേഷ് അറുമുഗം. കാന്താര', 'കെജിഎഫ്' എന്നീ ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹൊംബാലെ മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ സിനിമയുമാണ് ധൂമം. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രയിംസും ചേർന്നാണ് ചിത്രം വിതരണത്തിനെതിക്കുന്നത്.

ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. കബീർ മാനവ് ലൈൻ പൊഡ്യൂസർ, ചേതൻ ഡി സൂസ ആക്ഷൻ ഡയറക്ടർ, ജോഹ കബീർ ഫാഷൻ സ്റ്റൈലിഷ്റ്റ്. ശ്രീകാന്ത് പുപ്പല ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജോസ്മോൻ ജോർജ്- സ്ക്രിപ്റ്റ് അഡ്വൈസർ. ഡിസ്ട്രിബൂഷൻ കോർഡിനേറ്റർ- ബബിൻ ബാബു, മാർക്കറ്റിംഗ് കോർഡിനേറ്റർ -ബിനു ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in