തെലുങ്കില്‍ സൂപ്പര്‍ഹിറ്റടിക്കാന്‍ മമ്മൂട്ടി, 'പതിനെട്ടാം പടി' 'ഗ്യാംഗ്‌സ് ഓഫ് 18'

തെലുങ്കില്‍ സൂപ്പര്‍ഹിറ്റടിക്കാന്‍ മമ്മൂട്ടി, 'പതിനെട്ടാം പടി' 'ഗ്യാംഗ്‌സ് ഓഫ് 18'
Published on

ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 'പതിനെട്ടാംപടി' തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. 'ഗ്യാങ്സ് ഓഫ് 18' എന്ന പേരിലാണ് ചിത്രം തെലുങ്കിൽ റിലീസിനെത്തുക. ജോൺ എബ്രഹാം പാലക്കൽ എന്ന അതിഥി വേഷത്തിലായിരുന്നു ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ,​ പ്രിയമണി സുരാജ് വെഞ്ഞാറമൂട്,​ അഹാന കൃഷ്ണ,​ സാനിയ അയ്യപ്പൻ,​ ബിജു സോപാനം,​ മനോജ് കെ.ജയൻ,​ ലാലു അലക്സ്, പ്രിയാ ആനന്ദ് എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ രചനയും ശങ്കര്‍ രാമകൃഷ്ണനാണ്. പുതുമുഖങ്ങളെ അണിനിരത്തി ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിച്ചത്.

'ഉറുമി', 'നത്തോലി ഒരു ചെറിയ മീനല്ല' എന്നീ സിനിമകള്‍ക്ക് ശേഷം ഷങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രമാണ് 'പതിനെട്ടാം പടി'. മധ്യതിരുവിതാംകൂറിലെ പാലക്കല്‍ തറവാട്ടില്‍ നിന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ വ്യക്തി ആയിരുന്നു ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ജോണ്‍ എബ്രഹാം പാലക്കല്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ മേക്കോവർ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ സ്വീകര്യത നേടിയിരുന്നു.

തെലുങ്കില്‍ സൂപ്പര്‍ഹിറ്റടിക്കാന്‍ മമ്മൂട്ടി, 'പതിനെട്ടാം പടി' 'ഗ്യാംഗ്‌സ് ഓഫ് 18'
ഫഹദിന്റെ മലയന്‍കുഞ്ഞ് തുടങ്ങി, സജിമോന്‍ സംവിധാനം; തിരക്കഥയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണന്‍

തായ് ആക്ഷന്‍ കൊറിയോഗ്രഫറായ കെച്ചാ കമ്പാക്ഡി ആണ് പതിനെട്ടാം പടിയുടെ സംഘട്ടനം ഒരുക്കിയത്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. കെ എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം. ഭുവന്‍ ശ്രീനിവാസാണ് എഡിറ്റര്‍.

Summary

Pathinettam Padi to be dubbed and released in Telugu as Gangs of 18

Related Stories

No stories found.
logo
The Cue
www.thecue.in