'ഭാരത് മാതാവിന് എന്റെ അവസാനത്തെ സലാം'; എസ്.ആര്‍.കെയുടെ പത്താന്‍, ട്രെയ്‌ലര്‍

'ഭാരത് മാതാവിന് എന്റെ അവസാനത്തെ സലാം'; എസ്.ആര്‍.കെയുടെ പത്താന്‍, ട്രെയ്‌ലര്‍

ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും തിയേറ്ററിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധായകന്‍. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

സ്പൈ ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ആക്രമണം തടയുന്നതിന് എത്തുന്ന സൈനികനാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍. ദീപിക പദുകോണും ഷാരൂഖ് ഖാന്റെ മിഷന്റെ ഭാഗമാണ്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തിലെ വില്ലന്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം ബ്രഹ്മാസ്ത്രയിലാണ് ഷാരൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. പത്താന് പുറമെ അറ്റ്ലി സംവിധാനം ചെയ്യുന്ന 'ജവാന്‍', രാജ്കുമാര്‍ ഹിരാണിയുടെ 'ഡങ്കി' എന്നിവയാണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in