ഭരണ സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സർക്കാരിനോട് പാർവതി ; KSFDC ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി

ഭരണ സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സർക്കാരിനോട് പാർവതി ; KSFDC ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരുടെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന പാർവതിയുടെ അഭ്യർത്ഥന സർക്കാർ അം​ഗീകരിച്ചു. പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഭരണ സമിതിയില്‍ തന്നെ ഓഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് പാര്‍വതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് മെയില്‍ അയച്ചിരുന്നു.

ഭരണ സമിതിയില്‍ അംഗമായി തുടരാന്‍ താല്‍പര്യമില്ലെന്നാണ് പാര്‍വതി അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍വതിയെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ചില അംഗങ്ങളെ മാറ്റി കഴിഞ്ഞ മാസം ഭരണസമിതി പുനഃസംഘടിപ്പിച്ചിരുന്നു. ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെയാണ് കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയത്. പകരം ക്യാമറമാന്‍ പി.സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in