എന്നെ സ്പർശിച്ചിരിക്കുന്നു, ഗ്രേറ്റ് ജോബ് ഭീമ; ട്രാൻസ്ജെന്‍ററുടെ ജീവിതം പശ്ചാത്തലമായ പരസ്യത്തെ അഭിനന്ദിച്ച് പാർവ്വതി

എന്നെ സ്പർശിച്ചിരിക്കുന്നു, ഗ്രേറ്റ് ജോബ് ഭീമ;  ട്രാൻസ്ജെന്‍ററുടെ ജീവിതം പശ്ചാത്തലമായ  പരസ്യത്തെ അഭിനന്ദിച്ച് പാർവ്വതി

ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യത്തെ അഭിനന്ദിച്ച് നടി പാർവ്വതി. തന്നെ ഏറെ സ്പർശിച്ചുവെന്നും ഭീമയ്ക്ക് കൈയടികൾ നൽകുന്നുവെന്നും ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പാർവ്വതി കുറിച്ചു. ട്രാൻസ്ജെന്‍ററുടെ ജീവിതം പശ്ചാത്തലമാക്കിയായ ഭീമയുടെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത് .  കാഴ്ചക്കാരുടെ കണ്ണും മനസും നിറയ്ക്കുന്നതാണ് ഈ പരസ്യമെന്നാണ് സൈബർ ലോകത്തിന്റെ അഭിപ്രായം.

'സ്‌നേഹം പോലെ പരിശുദ്ധ'മെന്ന ടാഗ്‌ലൈനോടെയാണ് ഭീമ പരസ്യം പുറത്തുവിട്ടത്. ആണുടലിൽ പെൺമനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കൾ അംഗീകരിക്കുന്ന കാഴ്ചയാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. യഥാർഥ സ്നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കുകഎന്നതാണെന്നും പരസ്യം പറഞ്ഞു വെയ്ക്കുന്നു.

ദില്ലിയിലെ ‘ആനിമൽ’ എന്ന ഏജൻസി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തത്. കാഴ്ചക്കാരുടെ കണ്ണും മനസും നിറയ്ക്കുന്നതാണ് ഈ പരസ്യമെന്ന് സൈബര്‍ ലോകം അഭിപ്രായപ്പെട്ടു.  സാധാരണക്കാരോടൊപ്പം ട്രാന്‍സ് വ്യക്തികളും ഭീമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in