വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് നേവലിലേക്ക് സൂമിങ്, മഞ്ഞ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി ആര്‍ കൃഷ്​ണ

വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് നേവലിലേക്ക് സൂമിങ്, മഞ്ഞ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി ആര്‍ കൃഷ്​ണ
Published on

തന്‍റെ ഫോട്ടോ സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി ആര്‍.കൃഷ്​ണ. താൻ കഴിഞ്ഞ ദിവസം ചെയ്ത ഫോട്ടോ ഷൂട്ടിന്റെ ബിടിഎസ് വീഡിയോയിൽ നിന്ന് നേവൽ കാണുന്ന തരത്തിലുള്ള ഷോട്ട് സൂം ചെയ്ത പ്രചരിപ്പിച്ച സോഷ്യൽ മീഡിയ പേജിനെയാണ് പാർവതി നിയമപരമായ രീതിയിൽ നേരിട്ടത്. അനവശ്യമായി തന്റെ ഫോട്ടോയോ വീഡിയോയോ മ്യുസ്ക് ചേർത്ത് പ്രചരിപ്പിക്കുന്നത് തനിക്ക് ഇഷട്മല്ലെന്നും അങ്ങനെ ചെയ്താൽ അത്തരം വീഡിയോ ചെയ്യുന്ന എല്ലാ അക്കൗണ്ടുകളെ എല്ലാം തന്നെ നിയമപരമായി നേരിടും എന്നും പാർവതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

പാര്‍വതി ആര്‍.കൃഷ്​ണ പറഞ്ഞത്:

വളരെ ​ഗൗരവമേറിയതും വളരെ വിഷമമുണ്ടാക്കിയതുമായ ഒരു കാര്യം പറയാനായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ പൊതുവെ ഒരുപാട് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ആളാണ്. കഴിഞ്ഞ ദിവസം ബീച്ചിൽ നിന്ന് ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. ഫോട്ടോ ഷൂട്ട് ചെയ്യുന്ന സമയത്ത് മാക്സിമം നേവലോ ക്ലീവേജോ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണ്. എന്റെ ഫോട്ടോ​ഗ്രാഫറായ രേഷ്മ ആ ഷൂട്ടിന്റെ ബിഹൈൻ‌ഡ് ദ സീൻസ് യൂട്യൂബിൽ ഇട്ട സമയത്ത് ഒരു മീഡിയ രോമാഞ്ചം മീഡിയ എന്ന ഒരു ഭയങ്കരം പേരുള്ള മീഡിയ ആ വീഡിയോയുടെ വൈഡ് ഷോട്ടിൽ എവിടെയോ എന്റെ നേവൽ കാണുന്ന തരത്തിലുള്ള ഒരു ഷോട്ട് വളരെ കഷ്ടപ്പെട്ട് സൂം ചെയ്ത് അത് അവരുടെ ചാനലുകളിൽ ഇട്ടു. ഞാൻ അവരുടെ അക്കൗണ്ട‍് പൂട്ടിക്കാൻ വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്ത് അവരുടെ ആ അക്കൗണ്ട് ഇന്ന് പോയി. എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആ വിഡിയോ ആരുടെയൊക്കെ അക്കൗണ്ടിൽ വരുകയോ, ആ അക്കൗണ്ട് ഒക്കെ പോകാനുളള പരിപാടി ഞാൻ ചെയ്യും. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും.

ബാക്കിയുള്ളവർ ഇതിന് എതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് എനിക്ക് അറിയില്ല. എന്റെ വിഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ കിടന്ന് പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്. ഞാൻ നിയമപരമായി തന്നെ മുന്നോട്ടുപോകും. ചുമ്മാ വന്നു പറയുന്നതല്ല, നിയമപരമായി മുന്നോട്ടുപോയതുകൊണ്ടാണ് ഇന്നവന്റെ അക്കൗണ്ട് പോയത്. ബാക്കിയുള്ളവരുടെ അക്കൗണ്ടുകൾ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിരു കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും..

Related Stories

No stories found.
logo
The Cue
www.thecue.in