റോഷനും ദർശനയും വീണ്ടും ; പാരഡൈസ് ഫസ്റ്റ് ലുക്ക്

റോഷനും ദർശനയും വീണ്ടും ; പാരഡൈസ് ഫസ്റ്റ് ലുക്ക്
Published on: 

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന ‘പാരഡൈസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്.

മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ എന്നിവരായാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള ഭാഷകളിൽ പുറത്തിറങ്ങും. പ്രസന്ന വിത്താനഗെ, അനുഷ്കാ സേനാനായകെ എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ രാജീവ് രവിയാണ്. പാരഡൈസിന്റെ ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത് ആർ.ആർ.ആർ, പൊന്നിയിൻ സെൽവൻ ഉൾപ്പെടെ അറുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ച ലഭിച്ച ശ്രീകർ പ്രസാദാണ്. തപസ് നായക്ക് ശബ്ദസന്നിവേശവും സംഗീത സംവിധാനം കെ (കൃഷ്ണകുമാർ) യും നിർവഹിച്ചിരിക്കുന്നു.

logo
The Cue
www.thecue.in