അബ്രഹാം മാത്യു മാത്തന്‍ ഇനി തിയേറ്ററിലേക്ക്; പാപ്പന്‍ ജൂലൈ 29ന് റിലീസ്

അബ്രഹാം മാത്യു മാത്തന്‍ ഇനി തിയേറ്ററിലേക്ക്; പാപ്പന്‍ ജൂലൈ 29ന് റിലീസ്

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 29ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സുരേഷ് ഗോപിയാണ് ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുക എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും പാപ്പനുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. ചിത്രത്തില്‍ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, സണ്ണി വെയിന്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, ടിനി ടോം, ചന്തുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകന്‍.

എഡിറ്റിംഗ്-ശ്യാം ശശിധരന്‍, സംഗീതം ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in