ബോക്സിം​ഗ് റിം​ഗിൽ 'പഞ്ചാര പഞ്ചു'മായി നസ്ലനും അനഘയും; 'ആലപ്പുഴ ജിംഖാന'യിലെ പുതിയ ഗാനം

ബോക്സിം​ഗ് റിം​ഗിൽ 'പഞ്ചാര പഞ്ചു'മായി നസ്ലനും അനഘയും; 'ആലപ്പുഴ ജിംഖാന'യിലെ പുതിയ ഗാനം
Published on

‌‌'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യിലെ രണ്ടാമത്തെ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. 'പഞ്ചാര പഞ്ച്' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി ആ​ദ്യം പുറത്തു വന്ന 'എവരിഡേ' എന്ന് തുടങ്ങുന്ന ​ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്സിം​ഗ് ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷൻ ഉണ്ടെങ്കിലും രക്തചൊരിച്ചിലോ വയലൻസോ ഇല്ലെന്നും പൂർണമായും സ്പോർട്ട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന' എന്നും മുമ്പ് ഖാലിദ് റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം ഏപ്രിലിൽ 10 ന് വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.

ഖാലിദ് റഹ്മാൻ പറഞ്ഞത്:

'ആലപ്പുഴ ജിംഖാന' ഒരു സ്പോർട്ട്സ് കോമഡി ഴോണർ സിനിമയാണ്. അതിലെ സ്പോർട്ട് ആയിട്ട് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത് ബോക്സിം​ഗ് ആണ്. ബോക്സിം​ഗിനെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു സിനിമയാണ് ഇത്. ഒരു ബോക്സിം​ഗ് സിനിമ എന്നു പറഞ്ഞാൽ നമുക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് റോക്കി, ക്രീഡ്, സർപ്പാട്ടൈ പരമ്പരൈ തുടങ്ങിയ ബി​ഗ് ടൈം ബോക്സിം​ഗ് സിനിമകളാണ്. ബോക്സിം​ഗിൽ പ്രൊഫഷണൽ ബോക്സിം​ഗും അമച്ച്വർ ബോക്സിം​ഗും ഉണ്ട്. ആലപ്പുഴ ജിംഖാനയിലേത് അമച്ച്വർ ബോക്സിം​ഗ് ആണ്. ഒട്ടും മെച്ച്വർഡ് അല്ല അത്. സ്കൂൾ തലത്തിലും ജില്ലാ തലത്തിലും ക്ലബ്ബ് തലത്തിലും മത്സരങ്ങൾ നടക്കുന്ന കാറ്റ​ഗറിയിൽ ഉള്ള ബോക്സിം​ഗ് ആണ് ഈ ചിത്രത്തിലേത്. ബോക്സിം​ഗ് ആണ് എന്നതുകൊണ്ട് തന്നെ ആക്ഷൻ ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ ബ്ലെഡ്ഷെഡ്ഡിങ്ങോ വയലന്റ് ആക്ഷനോ ഒന്നും ഈ സിനിമയിൽ ഇല്ല. വളരെ ലൈറ്റ് ഹാർട്ടഡ് സിനിമയാണ് ഇത്.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in