'ചാവേറു'കള്‍ മണലില്‍ മുനമ്പത്ത്; ഡാവിഞ്ചി സുരേഷിന്റെ മണല്‍ ശില്‍പ്പം

'ചാവേറു'കള്‍ മണലില്‍ മുനമ്പത്ത്; ഡാവിഞ്ചി സുരേഷിന്റെ മണല്‍ ശില്‍പ്പം

'സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍', 'അജഗജാന്തരം' എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമായ 'ചാവേര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്കിന് മുനമ്പത്ത് മണല്‍ ശില്പം. വ്യത്യസ്തമായ മീഡിയങ്ങളില്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്ന ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് 'ചാവേറി'ന്റെ ഫസ്റ്റ് ലൂക്കിനെ മണല്‍ ശില്പമാക്കിമാറ്റിയത്. മണല്‍ ശില്‍പം കണ്ട് ശില്‍പ്പിക്ക് ആദരമര്‍പ്പിക്കുവാന്‍ താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നേരിട്ടെത്തി. മുന്ന് ദിവസം മുന്‍പാണ് 'ചാവേര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്.

ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അശോകന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചനെത്തുന്നത്. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് ചിത്രത്തിന്റേതായി കേരളമൊട്ടാകെ പുറത്തിറങ്ങിയ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന പിടികിട്ടാപ്പുള്ളിയുടെ രൂപരേഖയായിരുന്നു ആ നോട്ടീസിലുണ്ടായിരുന്നത്. അതിന് പിന്നാലെ പിരിച്ചുവെച്ച മീശയുമായി കട്ടത്താടിയില്‍ രൂക്ഷമായി ആരെയോ നോക്കുന്ന രീതിയിലുള്ള ചാക്കോച്ചന്റെ ലുക്ക് സോഷ്യല്‍മീഡിയയിലെത്തിയിരുന്നു.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഡിസൈന്‍സ്: മക്ഗുഫിന്‍, ഓണ്‍ലൈന്‍ പി.ആര്‍: അനൂപ് സുന്ദരന്‍, പി.ആര്‍.ഓ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

Related Stories

No stories found.
logo
The Cue
www.thecue.in