രമേശന്‍ മാഷിന്റെ പദ്മിനി; സെന്ന ഹെഡ്‌ഗേ- കുഞ്ചാക്കോ ബോബന്‍ ചിത്രം നാളെ തിയറ്ററുകളില്‍

രമേശന്‍ മാഷിന്റെ പദ്മിനി; സെന്ന ഹെഡ്‌ഗേ- കുഞ്ചാക്കോ ബോബന്‍ ചിത്രം നാളെ തിയറ്ററുകളില്‍

സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പദ്മിനി നാളെ മുതല്‍ തിയറ്ററുകളില്‍. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോമഡി-ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ എത്തുന്ന ചിത്രം ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്ന് ചിത്രത്തെക്കുറിച്ച് നടി അപര്‍ണ്ണ ബാലമുരളി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രമേശന്‍ മാഷെന്ന നാട്ടിന്‍പുറത്തുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളില്‍ ചിത്രീകരിച്ച പദ്മിനി ഏറെ കാലത്തിന് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന എന്റര്‍ടെയിനര്‍ സിനിമ കൂടിയാണ്. മാളവിക മേനോന്‍, അല്‍താഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജെയ്ക്സ് ബിജോയ് സംഗീതം നല്‍കിയ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആര്‍ഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍: പപ്പറ്റ് മീഡിയ, പി.ആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in