പദ്മരാജൻ ബയോപിക്ക് നായകനെ വേണോ? സിജുവിന്റെ മേക്ക് ഓവർ

പദ്മരാജൻ ബയോപിക്ക് നായകനെ വേണോ? സിജുവിന്റെ മേക്ക് ഓവർ

അനശ്വര സംവിധായകൻ പി പദ്മരാജൻ സിനിമകളിലൂടെ എല്ലാ കാലവും മലയാളിയുടെ ചർച്ചാ പരിസരത്തുണ്ട്. പദ്മരാജന്റെ ജീവിതം പ്രമേയമായി സിനിമകൾ ഒരുങ്ങുന്നതായും വാർത്തകൾ വന്നിരുന്നു. നടൻ സിജു വിൽസൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഒറ്റ നോട്ടത്തിൽ ഞെട്ടിക്കുന്നത് ആണ്. പദ്മരാജന്റെ ഏറെ പ്രശസ്തമായ ഫോട്ടോയുടെ അത്ര സാദൃശ്യമുള്ള ലുക്ക് ആണ് പുതിയ ഫോട്ടോയിൽ സിജുവിന്.

നേരത്തെ ആടുജീവിതത്തിനായി പൃഥ്വിരാജ് താടി നീട്ടിയപ്പോൾ പദ്മരാജൻ ബയോപിക് ആലോചിച്ചാൽ വേറെ നടനെ തിരയേണ്ട എന്ന രീതിയിൽ കമന്റുകൾ വന്നിരുന്നു. ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമായി പദമരാജന്റെ ജീവിതവും സിനിമയും ഉൾക്കൊള്ളിച്ച് ബയോപിക് ഒരുങ്ങുന്നതായും ഈ ഘട്ടത്തിൽ വാർത്തകൾ വന്നിരുന്നു.

പദ്മരാജൻ ബയോപിക്ക് നായകനെ വേണോ? സിജുവിന്റെ മേക്ക് ഓവർ
ലോക സിനിമകളും അഭിനേതാക്കളും സ്വാധിനിച്ചിട്ടുണ്ടോ?, 28 കൊല്ലം മുമ്പ് മമ്മൂട്ടി നല്‍കിയ ഉത്തരം;വീഡിയോ

പിന്നീട് ഫഹദിനെ നായകനാക്കി പദ്മരാജൻ ചിത്രം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. ഏതായാലും സിജു വിൽസന്റെ പുതിയ ഫോട്ടോയും പദ്മരാജൻ ലുക്കും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in