അന്ന ബെന്നിനൊപ്പം ഒതളങ്ങ തുരുത്തിലെ 'നത്ത്', ജൂഡ് ആന്റണിയുടെ സാറാസില്‍

അന്ന ബെന്നിനൊപ്പം ഒതളങ്ങ തുരുത്തിലെ 'നത്ത്', ജൂഡ് ആന്റണിയുടെ സാറാസില്‍

അംബുജി സംവിധാനം ചെയ്ത ഒതളങ്ങാതുരുത്ത് വെബ് സീരീസിലെ നത്ത് എന്ന കഥാപാത്രമായെത്തിയ അബിന്‍ സിനിമയില്‍. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗണില്‍ പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണ് സാറാസ്. ഒതളങ്ങാ തുരുത്ത് സിനിമാ രൂപത്തിലും ഒരുങ്ങുന്നുണ്ട്. അന്‍വര്‍ റഷീദാണ് നിര്‍മ്മാണം.

നത്ത് ബിഗ് സ്‌ക്രീനില്‍, ജൂഡ് പറയുന്നു

അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിന്‍(നത്ത് ) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍

വ്യക്തി സ്വാതന്ത്രം പ്രമേയമാക്കുന്ന സിനിമ താൻ മുമ്പ്‍ കഥ പറഞ്ഞ രീതികളിൽ നിന്നും തീർത്തും വ്യത്യസ്ഥമാണെന്ന് ജൂഡ് പറയുന്നു. കുട്ടികളോട് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടി ആയാണ് ചിത്രത്തിൽ അന്ന എത്തുന്നത്. 'ഓം ശാന്തി ഓശാന'യിലെ ഒരു രം​ഗത്തിൽ നിന്നാണ് കഥാകൃത്ത് ഈ തീമിലേയ്ക്ക് എത്തുന്നതെന്നും സംവിധായകൻ 'ദ ക്യു'വിനോട് പറഞ്ഞു.

ഈ കഥ കുറച്ച് സീരിയസ് ആണ്, ഹ്യൂമർ പറയാൻ ഇടമില്ല

അന്ന ബെന്നിനെ കേന്ദ്രീകരിച്ച് പോകുന്ന കഥയാണ് 'സാറാസ്'. ഒരു അസിസ്റ്റന്റ് ഡയറക്ടറായാണ് അന്ന എത്തുന്നത്. സണ്ണി വെയ്ൻ ആണ് നായകൻ. എന്റെ കഴിഞ്ഞ രണ്ട് സിനിമകളിലേതുപോലെ ഹ്യൂമർ പറയാൻ ഇടമില്ലാത്ത ഒരു കഥയാണിത്. കുറച്ച് സീരിയസ് ആയ ഒരു വിഷയത്തെ കേന്ദ്രീകരിച്ച് പോകുന്ന സിനിമ. മുൻപ് ചെയ്തിട്ടുളള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി അന്നയുടെ കോമഡി കഥാപാത്രം എന്നൊന്നും പറയാൻ കഴിയില്ല. 'ഓം ശാന്തി ഓശാന' എന്ന സിനിമയിൽ നസ്രിയ ശരിക്കും തമാശ പറയുന്നില്ല. അവരുടെ അവസ്ഥ കാണുമ്പോൾ നമുക്ക് ചിരി വരുന്നു എന്നതാണ്. അതുപോലെ ഇതിലും അന്നയുടെ ചില പ്രവൃത്തികൾ, വർത്തമാനങ്ങൾ എല്ലാം കാണുമ്പോൾ നമുക്ക് തമാശയായി തോന്നിയേക്കാം. തമാശയിലൂടെ തന്നെയാണ് കഥ പറയുന്നതും, പക്ഷെ 'ഓം ശാന്തി ഓശാന'യുടെ അത്രയും എന്റർടെയ്നിങ് ആയിരിക്കുമെന്ന് തോന്നുന്നില്ല. വ്യക്തി സ്വാതന്ത്യത്തെ കുറിച്ചൊക്കെ പറയുന്ന സിനിമയാണ്. അതിൽ എത്രമാത്രം ഹ്യൂമർ കൊണ്ടുവരാൻ പറ്റുമോ അത്രമാത്രമേ കൊണ്ടുവന്നിട്ടുളളു.

അന്ന ബെന്നിനൊപ്പം ഒതളങ്ങ തുരുത്തിലെ 'നത്ത്', ജൂഡ് ആന്റണിയുടെ സാറാസില്‍
നെറ്റ്ഫ്ലിക്സിന്റെ ബി​ഗ് ബജറ്റ് ഹോളിവുഡ് മൾട്ടിസ്റ്റാർ ചിത്രത്തിൽ ധനുഷും, 'അവഞ്ചേഴ്സ്' സംവിധായകരുടെ 'ദ ​ഗ്രേ മാൻ'

Related Stories

No stories found.
logo
The Cue
www.thecue.in