അന്ന് കാതറിന്‍ ബിഗ് ലോ; ഇന്ന് ക്ലൂയി ചാവോ; ചരിത്രമായി ഓസ്കാറിലെ വനിതാ സാന്നിധ്യം

അന്ന് കാതറിന്‍ ബിഗ് ലോ; ഇന്ന് ക്ലൂയി ചാവോ; ചരിത്രമായി ഓസ്കാറിലെ വനിതാ സാന്നിധ്യം

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ക്ലൂയി ചാവോ ഓസ്‌കാറിന്റെ ചരിത്രത്തിൽ ഇടം നേടി . നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറിന്‍ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2008 ലായിരുന്നു ആ പുരസ്‌കാര നേട്ടം.

അന്ന് കാതറിന്‍ ബിഗ് ലോ; ഇന്ന് ക്ലൂയി ചാവോ; ചരിത്രമായി ഓസ്കാറിലെ വനിതാ സാന്നിധ്യം
ഓസ്കാറിൽ ചരിത്രമായി ക്ലൂയി ചാവോ; മികച്ച നടൻ ആന്തണി ഹോപ്കിൻസ്, നടി ഫ്രാൻസെസ് മക്ഡോർമൻഡ്, ചിത്രം നൊമാഡ്ലാൻഡ്

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയും കൂടിയാണ് ക്ലൂയി ചാവോ. നാല് നോമിനേഷണകളാണ് ചാവോയ്ക്ക് ഇക്കുറി ലഭിച്ചത്.  ഗോള്‍ഡന്‍ ഗ്ലോബ്, വെനീസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള തുടങ്ങിയവയില്‍  മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ക്ലൂയി ചാവോ സ്വന്തമാക്കിയിരുന്നു.

ചൈനയിലെ ബേയ്ജിങ്ങില്‍ 1982ലാണ് ക്ലോയ് ഷാവോ ജനിക്കുന്നത്. 2015ല്‍ ഷാവോ തന്റെ ആദ്യ ചിത്രമായ സോങ്ങ്‌സ് മൈ ബ്രദേഴ്‌സ് ടോട്ട് മീ സംവിധാനം ചെയ്തു. ക്ലോയ് തന്നെയാണ് ആദ്യ ചിത്രം മുതല്‍ നോമാഡ്‌ലാന്റ് വരെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളാണ് ക്ലോയ് സംവിധാനം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in