സുബീഷ് സുധി നായകനാകുന്ന ഫാമിലി എന്റർടൈനർ ചിത്രം 'ഒരു സർക്കാർ ഉൽപ്പന്നം' നാളെ തിയറ്ററുകളിൽ

സുബീഷ് സുധി നായകനാകുന്ന ഫാമിലി എന്റർടൈനർ ചിത്രം 'ഒരു സർക്കാർ ഉൽപ്പന്നം' നാളെ തിയറ്ററുകളിൽ

സുബീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു സർക്കാർ ഉൽപ്പന്നം' നാളെ തിയറ്ററുകളിലെത്തും. മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യകരണം പ്രമേയമാകുന്ന ചിത്രമാണിത്. പുരുഷവന്ധ്യകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാവർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനും ദിവ്യക്കു വേണ്ടി പ്രദീപനെ വന്ധ്യകരണത്തിന് സമ്മതിപ്പിക്കാൻ നടക്കുന്ന സുഭാഷിനെയുമെല്ലാമാണ് ചിത്രത്തിന്റെ ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. സെൻസർ ബോർഡ് നിർദേശത്തെത്തുടർന്ന് സിനിമയുടെ ടൈറ്റിലിൽ നിന്നും ഭാരതം നീക്കം ചെയ്തിരുന്നു.

എന്തുകൊണ്ടാണ് ഭാരതം എന്ന വാക്ക് പിൻവലിക്കാൻ ആവശ്യപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള യാതൊരു വിധ വിശദീകരണവും സെൻസർ ബോർഡ് നൽകിയിട്ടില്ലെന്നും, കേരളം എന്നോ തമിഴ്നാട് എന്നോ മാറ്റിക്കോളൂ പക്ഷേ ഭാരതം എന്ന് ഉപയോ​ഗിക്കാൻ പാടില്ല എന്നാണ് സെൻസർ ബോർഡ് പറയുന്നതെന്നും സുബീഷ് സുധി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച നിസാം റാവുത്തറിന്റേതാണ് തിരക്കഥ. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

അൻസർ ഷായാണ് ഛായാഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്‌സികുട്ടീവ് പ്രൊഡ്യൂസർ- നാഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സംഗീതം- അജ്മൽ ഹസ്ബുള്ള, ഗാനരചന- അൻവർ അലി, വൈശാഖ് സുഗുണൻ, പശ്ചാത്തല സംഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്‌സിംഗ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്‌സികുട്ടീവ്- വിനോദ് വേണുഗോപാൽ, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- പ്ലാനറ്റ് പിക്‌ചേഴ്‌സ്, വിഎഫ്എക്‌സ്- ഡിജി ബ്രിക്‌സ്, സ്റ്റിൽസ്- അജി മസ്‌കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ

Related Stories

No stories found.
logo
The Cue
www.thecue.in