ചേർച്ചക്കുറവാണ് ഈ സിനിമയുടെ ചേർച്ച, ഒരു സിനിമക്കുള്ളിലെ ഏഴ് കഥകളാണ് ഒരു റൊണാൾഡോ ചിത്രം: റിനോയ് കല്ലൂർ

ചേർച്ചക്കുറവാണ് ഈ സിനിമയുടെ ചേർച്ച, ഒരു സിനിമക്കുള്ളിലെ ഏഴ് കഥകളാണ് ഒരു റൊണാൾഡോ ചിത്രം: റിനോയ് കല്ലൂർ
Published on

സിനിമയ്ക്കുള്ളിലെ സിനിമ ആളുകൾ കണ്ടിട്ടില്ല എന്ന ചിന്തയിൽ നിന്നാണ് ഒരു റൊണാൾഡോ ചിത്രം ചെയ്തത് എന്ന് സംവിധായകൻ റിനോയ് കല്ലൂർ. അശ്വിൻ ജോസിനെ നായകനാക്കി റിനോയ് കല്ലൂർ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു റൊണാള്‍ഡോ ചിത്രം'. ജൂലായ് 25 ന് ആണ് തിയറ്ററുകളിൽ എത്തിയത്. ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം സംസാരിക്കുന്നത് എന്നും റിനോയ് കല്ലൂർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റിനോയ് കല്ലൂർ പറഞ്ഞത്:

സിനിമയ്ക്കുള്ളിലെ സിനിമ നമ്മൾ കണ്ടിട്ടില്ല. സിനിമയ്ക്കുള്ളിലെ കഥാപാത്രം ഒരു സിനിമ ചെയ്യുമ്പോൾ അത് ഒന്നോ രണ്ടോ സീനുകളിൽ ഒതുങ്ങിപ്പോവുകയാണ്. അവർ ചെയ്യുന്ന സിനിമ നമുക്ക് ഒരിക്കലും കാണാൻ സാധിക്കില്ല. അതിൽ നിന്ന് വ്യത്യസ്തമായി സിനിമ അങ്ങ് കാണിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഒരു കൗതുകം തോന്നിയിരുന്നു. ചേർച്ചക്കുറവാണ് ഈ സിനിമയുടെ ചേർച്ച. ഒരു സിനിമക്കുള്ളിലെ ഏഴ് കഥകൾ, അതാണ് ഒരു റൊണാൾഡോ ചിത്രം സിനിമ

അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'നോവോര്‍മ്മയുടെ മധുരം', 'സര്‍ ലഡ്ഡു 2', 'വരം', 'റൊമാന്റിക് ഇഡിയറ്റ്', 'ഡ്രീംസ് ഹാവ് നോ എന്‍ഡ്' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂർ. ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിങ്: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി ആന്‍ഡ് പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്

Related Stories

No stories found.
logo
The Cue
www.thecue.in