ഹൃദയസ്പർശിയായ സിനിമ; 'ഒരു റൊണാൾഡോ ചിത്രം' മികച്ച പ്രതികരണം നേടുന്നു

ഹൃദയസ്പർശിയായ സിനിമ; 'ഒരു റൊണാൾഡോ ചിത്രം' മികച്ച പ്രതികരണം നേടുന്നു
Published on

അശ്വിൻ ജോസ് നായകനായെത്തുന്ന ഫാമിലി എന്റർടെയ്നർ 'ഒരു റൊണാള്‍ഡോ ചിത്രം' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ടാഗ് ലൈനുമായി എത്തിയ സിനിമ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ പോകുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി , മിഥുൻ എം ദാസ് , ഇൻന്ദ്രൻസ്, ലാൽ, അൽതാഫ്,സുനിൽ സുഗത, മേഘനാദൻ എന്നിവർ മറ്റു പ്രധാന വേഷണങ്ങളിലെത്തിയ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റിനോയ് കല്ലൂർ ആണ്. നിർമ്മാണം ഫുൾഫിൽ സിനിമാസ്.

അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'നോവോര്‍മ്മയുടെ മധുരം', 'സര്‍ ലഡ്ഡു 2', 'വരം', 'റൊമാന്റിക് ഇഡിയറ്റ്', 'ഡ്രീംസ് ഹാവ് നോ എന്‍ഡ്' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂർ.

ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിങ്: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി ആന്‍ഡ് പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in