'അഞ്ച് പുരസ്കാരങ്ങളുമായി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെെമർ' ; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'അഞ്ച് പുരസ്കാരങ്ങളുമായി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെെമർ' ; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

81 മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ, മികച്ച സിനിമ, സംവിധായകന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നീ അഞ്ച് പുരസ്‌ക്കാരങ്ങൾ നേടി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ. ചിത്രത്തിലെ അഭിനയത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനായപ്പോൾ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടി. മികച്ച സഹനടനായി ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയറിനെ തിരഞ്ഞെടുത്തു. കില്ലേര്‍സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ എന്ന സിനിമയിലെ പ്രകടനത്തിന് ലിലി ഗ്ലാഡ്സ്റ്റൺ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ദി ഹോൾഡ്ഓവേഴ്സിലെ പ്രകടനത്തിന് പോൾ ജിയാമാറ്റിയെ മികച്ച നടനായി തിരഞ്ഞെടുത്തു. പുവർ തിങ്ങ്‌സിലെ പ്രകടനത്തിന് എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച കോമഡി ചിത്രത്തിന് പുവര്‍ തിങ്ങ്‌സും മികച്ച ആനിമേഷന്‍ ചിത്രത്തിന് ദ ബോയ് ആന്‍ഡ് ദ ഹെറോനും പുരസ്ക്കാരം നേടി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്സ് ഓഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ​ഗ്രേറ്റ ​ഗെ‍ർവി​ഗ് സംവിധാനം ചെയ്ത ബാർബി നേടി.

ഗോൾഡൻ ഗ്ലോബ് നേടിയവർ : -

മികച്ച നടന്‍ (ഡ്രാമ) - കിലിയൻ മർഫി - ഓപ്പൺഹൈമർ

മികച്ച നടി (ഡ്രാമ) - ലിലി ഗ്ലാഡ്സ്റ്റൺ - കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍

മികച്ച സിനിമ (ഡ്രാമ) - ഓപ്പൺഹൈമർ

മികച്ച സംവിധായകന്‍ - ക്രിസ്റ്റഫർ നോളൻ - ഓപ്പൺഹൈമർ

മികച്ച സഹനടന്‍ - റോബര്‍ട്ട് ഡൗണി ജൂനിയര്‍ - ഓപ്പൺഹൈമർ

മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് - ദ ഹോൾഡോവർസ്

മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പുവര്‍ തിങ്സ്

മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പുവര്‍ തിങ്സ്

മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോൾ ജിയാമാറ്റി - ദ ഹോൾഡോവർസ്

മികച്ച തിരക്കഥ - അനാട്ടമി ഓഫ് എ ഫാൾ - ജസ്റ്റിൻ ട്രൈറ്റ്, ആർതർ ഹരാരി

മികച്ച ടിവി സീരിസ് - സക്സഷന്‍ - എച്ച്ബിഒ

മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്

മികച്ച സംഗീതം - ലുഡ്വിഗ് ഗോറാൻസൺ - ഓപ്പൻഹൈമർ

മികച്ച അന്യാഭാഷ ചിത്രം - അനാട്ടമി ഓഫ് എ ഫാൾ - ഫ്രാൻസ്

മികച്ച ഒറിജിനല്‍ സോംഗ് - ബാർബി - വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍

മികച്ച അനിമേഷന്‍ ചിത്രം - ദ ബോയ് ആന്‍റ് ഹീറോയിന്‍

സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് - ബാർബി

Related Stories

No stories found.
logo
The Cue
www.thecue.in