വരാമെന്ന് വാക്ക് തന്നത് മനോജ് ബാജ്‌പേയി മാത്രം, മലയാളത്തിലെ പല താരങ്ങളെയും ക്ഷണിച്ചു; വന്നില്ല: രഞ്ജിത്

വരാമെന്ന് വാക്ക് തന്നത് മനോജ് ബാജ്‌പേയി മാത്രം, മലയാളത്തിലെ പല താരങ്ങളെയും ക്ഷണിച്ചു; വന്നില്ല: രഞ്ജിത്

മലയാളത്തിലെ പല താരങ്ങളും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും വരാന്‍ തയ്യാറായില്ലെന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ചലച്ചിത്ര മേളയെ ചെറുതായി കാണരുതെന്നും രഞ്ജിത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് അണിയറപ്രവര്‍ത്തകരെ ആദരിക്കുന്നതിനിടെയാണ് അക്കാദമി ചെയര്‍മാന്റെ പരാമര്‍ശം. വരും കാലത്തെങ്കിലും മലയാളത്തിലെ താരങ്ങള്‍ കേരളത്തിലെ ഏറ്റവും സാംസ്‌കാരിക ഉത്സവത്തെ ഇത്തിരി ബഹുമാനത്തോടെ കാണണമെന്നും രഞ്ജിത്ത്. ഗോവയിലെ മേളയില്‍ ബോളിവുഡിലെ താരങ്ങളെ അണിനിരത്താറുണ്ടെന്നും ചെയര്‍മാന്‍

രഞ്ജിത്ത് പറഞ്ഞത്

ഞാന്‍ ചെയര്‍മാനായ ശേഷം രണ്ടാമത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ്. അക്കാദമിക്ക് ഖേദം തോന്നിയ ഒരു കാര്യം, മലയാള സിനിമയില്‍ സജീവമായി നല്ല വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ് കീഴടക്കിയ പലരെയും ഇന്നലെ നടന്ന ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ആരും തന്നെ വന്നില്ല എന്നതായിരുന്നു സത്യം. വരാമെന്ന് എനിക്ക് വാക്ക് തന്നത് മനോജ് ബാജ്‌പേയ് എന്ന നടനാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ അമ്മ കഴിഞ്ഞ ദിവസം അന്തരിച്ചു, അതിനാല്‍ വന്നില്ല. എനിക്ക് ഇവിടെയുള്ള ചാക്കോച്ചനോടും ഇവിടെ ഇല്ലാത്ത മറ്റുള്ളവരോടും പറയാനുള്ളത്. ഈ ചലച്ചിത്രോത്സവത്തെ ചെറുതായി കൊണ്ട് കാണരുത്. നിങ്ങളുടെ സഹകരണവും സാന്നിധ്യവും അക്കാദമിക്കൊപ്പം ഉണ്ടാകണം. ഗോവയില്‍ അവര് ഈ ബോളിവുഡ് താരങ്ങളെ നിരത്തി നിര്‍ത്തി ആഘോഷിച്ചാണ് ചടങ്ങ് നടക്കാറുള്ളത്. നമ്മള്‍ അര്‍ത്ഥവത്തായ സിനിമകള്‍ക്ക് കരുത്തായി നില്‍ക്കുന്ന നടീനടന്‍മാരെ ക്ഷണിക്കാറുണ്ട്. വരും കാലത്തെങ്കിലും കേരളത്തിലെ ഏറ്റവും സാംസ്‌കാരിക ഉത്സവത്തെ ഇത്തിരി ബഹുമാനത്തോടെ കാണണം.

Related Stories

No stories found.
logo
The Cue
www.thecue.in