ഒ.ടി.ടിയല്ല 'വണ്‍' ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി, പുതിയ പോസ്റ്റർ

ഒ.ടി.ടിയല്ല 'വണ്‍' ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി, പുതിയ പോസ്റ്റർ
Published on

സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന 'വൺ' എന്ന് വരുമെന്ന് ഉടൻ അറിയാം. വൈകാതെ റിലീസ് തീയതി അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെയാണ് പ്രഖ്യാപനം. ബോബി- സഞ്‍ജയ് ആണ് തിരക്കഥ. കൊവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിരുന്നു. ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും കൂടിയാണ് ഇനി അവശേഷിക്കുന്നത്.

ഒ.ടി.ടിയല്ല 'വണ്‍' ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി, പുതിയ പോസ്റ്റർ
'ഒരിക്കലും ഒടിടി ആലോചിക്കുന്നില്ല, വൺ തിയേറ്ററിൽ തന്നെ', സംവിധായകൻ സന്തോഷ് വിശ്വനാഥ് 'ദ ക്യു'വിനോട്

അതേസമയം തിയേറ്റർ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും 50 ശതമാനം കാണികളോടെ പടം റിലീസ് ചെയ്യുന്നത് വൻ സാമ്പത്തീക നഷ്ടം വരുത്തിവെക്കുമെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന അഭിപ്രായപ്പെടുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ തിയേറ്ററകൾ തുറന്നു പ്രവർത്തിക്കില്ലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ തിയേറ്റർ തുറന്ന് ജനങ്ങൾ എത്തിത്തുടങ്ങുന്ന സമയം വരെ കാത്തിരിക്കാൻ നിർമ്മാതാവും താനടക്കമുളള മറ്റ് അണിയറപ്രവർത്തകരും ഒരുപോലെ തയ്യാറാണെന്നും സംവിധായകൻ സന്തോഷ് 'ദ ക്യു'വിനോട് മുമ്പ് വ്യക്തമാക്കിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായ 'വണ്‍' പൂര്‍ത്തിയാകണമെങ്കില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും ചിത്രീകരിക്കേണ്ടതുണ്ട്, അതുകൂടി പൂർത്തിയായ ശേഷമേ വൺ റിലീസിനെത്തൂ എന്നും ഫെബ്രുവരി അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്നും സന്തോഷ് പറഞ്ഞിരുന്നു.

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദ പ്രീസ്റ്റ്' ആണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. അമല്‍ നീരദ്, രത്തീന ഷര്‍ഷാദ്, രഞ്ജിത്ത്, കെ.മധു പ്രൊജക്ടുകള്‍ ആണ് അണിയറയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in