മമ്മൂട്ടിയുടെ 'വൺ' റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

മമ്മൂട്ടിയുടെ 'വൺ' റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

Published on

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വൺ’ സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കി നിമ്മാതാവ് ബോണി കപൂർ. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് എന്ന കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നിമിഷ വിജയൻ, മുരളി ഗോപി, മാമൂക്കോയ, സുദേവ് നായർ, മാത്യൂസ്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തീയറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും സിനിമ റിലീസ് ചെയ്തിരുന്നു.

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മകൾ ജാൻവി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ് അദ്ദേഹം. അർജുൻ കപൂറിനെ നായകനാക്കി ജയം രവി ചിത്രം കോമാളിയുടെ ഹിന്ദി റീമേക്കിനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

അജിത് നായകനാകുന്ന വാലിമൈ ആണ് ബോണി കപൂറിന്റെ നിർമാണത്തിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന മറ്റൊരു ചിത്രവും അദ്ദേഹം തമിഴിൽ നിർമിക്കും.

logo
The Cue
www.thecue.in