'അടിച്ച് കയറി വാ..'; ദുബായ് ജോസിന് ശേഷം പീറ്ററുമായി റിയാസ് ഖാൻ, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി തിയറ്ററുകളിൽ

'അടിച്ച് കയറി വാ..'; ദുബായ് ജോസിന് ശേഷം പീറ്ററുമായി റിയാസ് ഖാൻ, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി തിയറ്ററുകളിൽ

റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്ത് മുബിൻ റാഫി ദേവിക സഞ്ജയ് അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയറ്ററുകളിൽ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നടൻ റിയാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ നിറയെ ആഘോഷിക്കപ്പെടുന്ന റിയാസ് ഖാന്റെ ദുബായ് ജോസ് എന്ന കഥാപാത്രവും അടിച്ച് കയറി വാ എന്ന ഡയോ​ഗും ഹിറ്റായതിന് ശേഷം തിയറ്ററിലെത്തുന്ന റിയാൻ ഖാൻ സിനിമ കൂടിയാണ് വൺസ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. ഒരു കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൊച്ചി ന​ഗരമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട്ഡി സൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഓ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ് , സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ

Related Stories

No stories found.
logo
The Cue
www.thecue.in