'റാഫിയുടെ തിരക്കഥയിൽ നാദിർഷയുടെ സംവിധാനം' ; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി മെയ് 31ന് തിയറ്ററുകളിൽ

'റാഫിയുടെ തിരക്കഥയിൽ നാദിർഷയുടെ സംവിധാനം' ; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി മെയ് 31ന് തിയറ്ററുകളിൽ

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം വൺസ് അപോൺ എ ടൈം ഇൻ കൊച്ചിയുടെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം മെയ് 31 ന് തിയറ്ററിലെത്തും. ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമിക്കുന്നത്.

ഒരു കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ നായികയായെത്തുന്നത് ദേവിക സഞ്ജയ്യാണ്. കൊച്ചി നഗരമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട്ഡി സൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഓ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ് , സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ

Related Stories

No stories found.
logo
The Cue
www.thecue.in