ലഹരി പ്രചരണവും
കേസും; 'നല്ല സമയം' തിയറ്ററിൽ 
നിന്ന് പിൻവലിച്ച് 
ഒമർ ലുലു

ലഹരി പ്രചരണവും കേസും; 'നല്ല സമയം' തിയറ്ററിൽ നിന്ന് പിൻവലിച്ച് ഒമർ ലുലു

Published on

എക്‌സൈസ് കേസിന് പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും ഒമര്‍ ലുലു കുറിച്ചു.

'നല്ല സമയം' തീയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്

ഒമര്‍ ലുലു

ഒരു അഡാര്‍ ലൗന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. ഇര്‍ഷാദ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒപ്പം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്ര എസ്, ഒമര്‍ ലുലു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനാണ്.

logo
The Cue
www.thecue.in