'ലിപ് ലോക്ക് എന്തിനാണെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും'; അത് മാത്രമല്ല ഓ മൈ ഡാര്‍ലിങ്ങെന്ന് അനിഖ

'ലിപ് ലോക്ക് എന്തിനാണെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും'; അത് മാത്രമല്ല ഓ മൈ ഡാര്‍ലിങ്ങെന്ന് അനിഖ

അനിഖ സുരേന്ദ്രന്‍ നായികയാകുന്ന ഓ മൈ ഡാര്‍ലിംഗ് നാളെ തിയ്യേറ്ററുകളിലെത്തും. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ലിപ് ലോക്കിനെ പറ്റി മാത്രമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അസ്വസ്ഥമാക്കുന്നില്ലെന്ന് അനിഖ പറഞ്ഞു. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്. കഥയ്ക്ക് ആവശ്യമായിരുന്നു. സിനിമ കാണുമ്പോള്‍ മനസിലാകും എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്നും,' അനിഖ പറഞ്ഞു.

കൊച്ചി ഐ.എം.എ ഹാളില്‍ നടന്ന പരിപാടിയില്‍ ചിത്രത്തിലെ നായിക അനിഖ, നടന്മാരായ മെല്‍വിന്‍, ഫുക്രു, നടി മഞ്ജു പിള്ള, നിര്‍മ്മാതാവ് മനോജ് ശ്രീകണ്ഠ, സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ തിരക്കഥകൃത്ത് ജിനേഷ് എന്നിവര്‍ പങ്കെടുത്തു.

ചിത്രത്തിലെ 'ഇവളെന്‍ നയന്‍താര' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു, കെ.എസ് ഹരിസങ്കര്‍, കീര്‍ത്തന ശബരീഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. നേരത്തെ ചിത്രത്തിലെ കൊറിയന്‍ പോപ്പ് ഗാനം റിലീസ് ചെയ്തിരുന്നു.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, മ്യൂസിക്- ഷാന്‍ റഹ്‌മാന്‍, ക്യാമറ- അന്‍സാര്‍ ഷാ, എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പി.ആര്‍.ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

Related Stories

No stories found.
logo
The Cue
www.thecue.in