'എടാ, പഠിച്ചുകൊണ്ട് അടിച്ച് പൊളിക്കണം' ; തിയ്യേറ്ററുകള്‍ ആഘോഷമാക്കാന്‍ ആന്റണി വര്‍ഗീസ് ചിത്രം 'ഓ മേരി ലൈല'

'എടാ, പഠിച്ചുകൊണ്ട് അടിച്ച് പൊളിക്കണം' ; തിയ്യേറ്ററുകള്‍ ആഘോഷമാക്കാന്‍ ആന്റണി വര്‍ഗീസ് ചിത്രം 'ഓ മേരി ലൈല'

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഓ മേരി ലൈല'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആന്റണി വര്‍ഗീസ് എത്തുന്നത്. ക്യാമ്പസ് പ്രണയ ചിത്രമാകും സിനിമ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആന്റണിയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഉണ്ട്.

ലൈലാസുരന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ അടയാളപ്പെടുത്തുന്നത്. ആന്റണി വര്‍ഗീസിനൊപ്പം സോന ഒലിക്കല്‍, നന്ദു, ശബരീഷ് വര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, അല്‍ത്താഫ് സലീം, ശിവകാമി, ശ്രീജ നായര്‍, ബ്രിറ്റൊ ഡേവിസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 23 ന് ചിത്രം ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലെത്തും.

കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അനുരാജ് ഒ. ബി ആണ്. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജുവും എഡിറ്റിംഗ് കിരണ്‍ ദാസുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in