'ഈ രാത്രി തള്ളി നീക്കണ്ടേ': പ്രളയ ഓര്‍മകളുമായി '2018'ന്റെ ടീസര്‍

'ഈ രാത്രി തള്ളി നീക്കണ്ടേ': പ്രളയ ഓര്‍മകളുമായി '2018'ന്റെ ടീസര്‍

2018ല്‍ കേരളം സാക്ഷ്യം വഹിച്ച പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '2018, എവരിവണ്‍ ഈസ് എ ഹീറോ'. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

2018ലെ കനത്ത മഴയുടെയും ദുരിതാശ്വാസ കാംപിന്റെയും ഹെലികോപ്ടര്‍ ഇവാക്യുവേഷന്റെയും എല്ലാം ഓര്‍മപ്പെടുത്തല്‍ ടീസറില്‍ കാണാം. പ്രളയകാലത്ത് കേരളത്തിലെ ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമെല്ലാം ചിത്രത്തിലുണ്ടാകുമെന്ന് ടീസര്‍ സൂചിപ്പിക്കുന്നു.

ജൂഡ് ആന്റണിയും എഴുത്തുകാരനായ അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in