ഫഹദ് ഫാസിൽ , കല്ല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര" പൂർത്തിയായി

Odum Kuthira Chadum Kuthira
Odum Kuthira Chadum Kuthira
Published on

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അൽത്താഫ് സലീമാണ്, അൽത്താഫ് സലിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "ഓടും കുതിര ചാടും കുതിര",

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്, ചിത്രത്തിൽ കല്യാണിക്കും, ഫഹദിനും പുറമെ, വിനയ് ഫോർട്ട്, നടൻ ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സിനിമാറ്റോഗ്രാഫി: ജിൻറ്റോ ജോർജ് , സംഗീതം: ജസ്റ്റിൻ വർഗീസ് ,എഡിറ്റർ:അഭിനവ് സുന്ദർ നായക് ,പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ ,കലാ സംവിധാനം: ഔസേഫ് ജോൺ ,വസ്ത്രാലങ്കാരം: മഷർ ഹംസ ,മേക്കപ്പ്: റോനെക്സ് സേവ്യർ ,സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്,

VFX: ഡിജിബ്രിക്സ് , പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന് ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ ,സ്റ്റിൽസ്: രോഹിത് കെ സുരേഷ് ,പി.ആർ.ഒ: എ.ഡി. ദിനേശ് , ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്.

Related Stories

No stories found.
logo
The Cue
www.thecue.in