വിവാഹ വേഷത്തിൽ കല്യാണിയും ഫഹദും; അൽത്താഫ് സലീമിന്റെ ‘ഓടും കുതിര ചാടും കുതിര’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

വിവാഹ വേഷത്തിൽ കല്യാണിയും ഫഹദും; അൽത്താഫ് സലീമിന്റെ ‘ഓടും കുതിര ചാടും കുതിര’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
Published on

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഒരു റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ , കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൽത്താഫ് സലിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ​ആണ് ചിത്രം നിർമിക്കുന്നത്. പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുതിരപ്പുറത്ത് കല്യാണ വേഷത്തിൽ ഇരിക്കുന്ന ഫഹദിനെയും എന്തോ കണ്ട് ഭയന്ന് നിൽക്കുന്ന കല്യാണിയെയും കാണാൻ സാധിക്കും. പോസ്റ്ററിൽ ഇരുവർക്കുമൊപ്പം വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ എന്നിവരുമുണ്ട്, ഒരു കല്യാണവേദിയാണെങ്കിലും, അവിടെ സംഭവിക്കുന്നത് ഒരു സാധാരണ വിവാഹമല്ലെന്ന് പോസ്റ്ററിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഇത്തരമൊരു റൊമാന്റിക് കോമഡി ചിത്രത്തിനായ ഫഹദ് കാത്തിരിക്കുകയായിരുന്നു എന്നാണ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അൽത്താഫ് സലിം പറഞ്ഞത്.

അല്‍ത്താഫ് സലീം പറഞ്ഞത്:

സിനിമയുടെ നിര്‍മ്മാതാവായ ആഷിക് ഉസ്മാനാണ് എന്റെ അടുത്ത് ഒരു സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്. ആദ്യമെ തന്നെ കുറച്ച് സമയം എടുക്കും എന്ന് ഞാന്‍ ആഷിക്കിനോട് പറഞ്ഞിരുന്നു. അതില്‍ പുള്ളിക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല. നമുക്ക് ക്രിയേറ്റീവായ ഫ്രീഡം തരുന്നൊരു ആളാണ്. പിന്നീട് ഫൈനല്‍ ഡ്രാഫ്റ്റ് തീര്‍ത്തപ്പോള്‍ ഫഹദിലോട്ട് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഫഹദിനെ പോയി കണ്ട് കഥ പറയുന്നത്. ഫഹദാണെങ്കിലും ഇതുപോലൊരു റോം കോമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും വേണ്ടതും അതായിരുന്നു. അങ്ങനെ കൈ കൊടുക്കുകയായിരുന്നു.

കഥ എഴുതുന്ന സമയത്ത് ഒരു നടനെ മനസില്‍ കണ്ടിട്ടല്ല ഞാന്‍ എഴുതുന്നത്. കാരണം നമ്മള്‍ ഒരാളെ കണ്ട് എഴുതിയിട്ട് പിന്നീട് അത് നടന്നില്ലെങ്കില്‍ പിന്നെ വീണ്ടും മാറ്റി എഴുതേണ്ടിയെല്ലാം വരാം. അപ്പോള്‍ ഒരു ഡ്രാഫ്റ്റായി കഴിഞ്ഞ്, ഇപ്പോള്‍ ഫഹദിനോട് പറഞ്ഞു. അതിന് ശേഷം ഫഹദിന് വേണ്ടി റീ റൈറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ആ പ്രോസസ്. നിലവില്‍ ഷൂട്ടിംഗിനായുള്ള കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. പക്ഷെ ഫഹദിന് വേറെ ചില പ്രൊജക്റ്റുകള്‍ തീരാനുണ്ട്. അപ്പോള്‍ അത് തീരുന്നതിന് അനുസരിച്ചാണ് നമ്മുടെ ഷൂട്ട് തുടങ്ങുന്ന ഡെയിറ്റിന്റെ കാര്യത്തില്‍ വ്യക്തത വരുകയുള്ളു.

ഫഹദ് ഫാസിലും കല്ല്യാണി പ്രിയദർശനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓടും കുതിര ചാടും കുതിര’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെ ഹിറ്റ് ചിത്രം തല്ലുമാലക്ക് ശേഷം കല്യാണി പ്രിയദർശൻ വീണ്ടും നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള പ്രധാന താരങ്ങൾക്ക് പുറമെ ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്

സിനിമാറ്റോഗ്രാഫി: ജിൻറ്റോ ജോർജ് , സംഗീതം: ജസ്റ്റിൻ വർഗീസ് ,എഡിറ്റർ:അഭിനവ് സുന്ദർ നായക് ,പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ ,കലാ സംവിധാനം: ഔസേഫ് ജോൺ ,വസ്ത്രാലങ്കാരം: മഷർ ഹംസ ,മേക്കപ്പ്: റോനെക്സ് സേവ്യർ ,സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, VFX: ഡിജിബ്രിക്സ് , പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന് ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ ,സ്റ്റിൽസ്: രോഹിത് കെ സുരേഷ് ,പി.ആർ.ഒ: എ.ഡി. ദിനേശ് , ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്

Related Stories

No stories found.
logo
The Cue
www.thecue.in