'തൂക്കിയിരിക്കും...'; ‘ഓടും കുതിര ചാടും കുതിരയിലെ റാപ്പ് ഫ്യൂഷൻ സോങ് ശ്രദ്ധ നേടുന്നു

'തൂക്കിയിരിക്കും...'; ‘ഓടും കുതിര ചാടും കുതിരയിലെ റാപ്പ് ഫ്യൂഷൻ സോങ് ശ്രദ്ധ നേടുന്നു
Published on

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിരയിലെ 'തൂക്കിയിരിക്കും' എന്ന് തുടങ്ങുന്ന വെറൈറ്റി റാപ്പ് ഫ്യൂഷൻ സോങ് ശ്രദ്ധ നേടുന്നു. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസും നടൻ ലാലും ചേർന്നാണ് എന്നതാണ് ഈ ഗാനത്തെ വേറിട്ട്‌ നിർത്തുന്നത്. ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

വെനോ മിസ്സാണ് ഇതിലെ റാപ്പ് പോർഷനുകൾ പാടിയിരിക്കുന്നത്, സുഹൈൽ കോയ ആണ് വരികൾ റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്:ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

Related Stories

No stories found.
logo
The Cue
www.thecue.in