നെഗറ്റീവുകൾ മായുന്നു കണ്ടവർ പറയുന്നു 'ഓടും കുതിര ചാടും കുതിര' ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ

നെഗറ്റീവുകൾ മായുന്നു കണ്ടവർ പറയുന്നു 'ഓടും കുതിര ചാടും കുതിര' ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ
Published on

അൽത്താഫ് സലീം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഓണം റിലീസായെത്തിയ ചിത്രത്തിന് ആദ്യദിനങ്ങൾ നെഗറ്റീവ് റിവ്യൂകളും ഡീഗ്രേഡിങ്ങും നേരിടേണ്ടി വന്നിരുന്നു. എന്നാൽ സിനിമകണ്ട് ഇഷ്ടപ്പെട്ടവരുടെ മൗത്ത് പബ്ലിസിറ്റി കൊണ്ട് സിനിമ ഇപ്പോൾ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. തുടക്കം മുതൽ അവസാനം വരെ ഒരു ചിരി വിരുന്നാണ് സിനിമ സമ്മാനിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഓണത്തിന് ഇറങ്ങിയ സിനിമ കളിൽ ഫാമിലിയ്ക്ക് തിയേറ്ററിൽ പോയി കാണാൻ കഴിയുന്ന ചിരിപ്പടമാണിത് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.

സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്:ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

Related Stories

No stories found.
logo
The Cue
www.thecue.in