രോമാഞ്ചം രണ്ട് തവണ കണ്ടിട്ടും വിജയിക്കില്ലെന്ന് കരുതിയവരുണ്ട്, സിനിമയുടെ ഭാവി പ്രവചിക്കാൻ ആർക്കും സാധിക്കില്ലെന്ന് ദിലീഷ് പോത്തൻ

രോമാഞ്ചം രണ്ട് തവണ  കണ്ടിട്ടും വിജയിക്കില്ലെന്ന് കരുതിയവരുണ്ട്, സിനിമയുടെ ഭാവി പ്രവചിക്കാൻ ആർക്കും സാധിക്കില്ലെന്ന് ദിലീഷ് പോത്തൻ

റിലീസിന് മുന്നേ ഒരു സിനിമയുടെയും ഭാവി പ്രവചിക്കാൻ സാധിക്കില്ലെന്നും അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ എല്ലാവരുടെയും സിനിമകൾ ഓടുമായിരുന്നുവെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. രോമാഞ്ചം തിയറ്ററിൽ കാണാൻ പോയപ്പോൾ മൂന്നാമത് കാണാൻ വന്ന ഒരു നിർമാതാവിനെ താൻ കണ്ടു. രണ്ടു തവണ പ്രിവ്യു കണ്ടിട്ടും സിനിമ വിജയിക്കില്ലെന്നാണ് അദ്ദേഹം കരുതിയത്. ഇപ്പോൾ തിയറ്ററിൽ എന്തുകൊണ്ട് വർക്കായതെന്നും അറിയാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞതായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.

എല്ലാ സിനിമക്കും ഒരു പ്ലോട്ട് പോയിന്റ് , മുന്നോട്ട് കൊണ്ടുപോകുന്ന ഒരു രസച്ചരട് ഉണ്ടാകും. ചിലത് തമാശ കൊണ്ടാകും ചിലത് ത്രില്ലിംഗ് ആയ എലെമെന്റ് കൊണ്ടാകും. ചിലതിൽ ഇമോഷൻസ് ആയിരിക്കും. ഓരോ സിനിമയെയും മുന്നോട്ട് കൊണ്ടുപ്പോകുന്നത് ഓരോ തരത്തിലുള്ള ഡിമാൻഡ് ആവാം എന്നാണു തനിക്ക് തോന്നുന്നതെന്നും ദിലീഷ് പോത്തൻ പറഞ്ഞു.

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ദിലീഷ് പോത്തൻ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് ഓ ബേബി. ടർട്ടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നിവയുടെ ബാനറിൽ ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഘുനാഥ് പാലേരി, ഹാനിയ നഫീസ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ചാലിലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വരുൺ കൃഷ്ണ, പ്രണവ് ദാസ് എന്നിവർ ചേർന്ന് ഗാനങ്ങളൊരുക്കുന്നു. പശ്ചാത്തല സംഗീതം ലിജിൻ ബാംബിനോ

Related Stories

No stories found.
logo
The Cue
www.thecue.in