'ചുരുളി'യില്‍ നിയമ ലംഘനമില്ല; ഭാഷയും സംഭാഷണവും കഥയ്ക്ക് യോജിച്ചതെന്ന് പൊലീസ്

'ചുരുളി'യില്‍ നിയമ ലംഘനമില്ല; ഭാഷയും സംഭാഷണവും കഥയ്ക്ക് യോജിച്ചതെന്ന് പൊലീസ്

ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ്. സിനിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളില നിയമലംഘനമില്ല. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് ഡിജിപ്പിക്ക് നല്‍കി.

സിനിമയില്‍ ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നും പൊലീസ് വിലയിരുത്തി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്.

ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ സിനിമ സ്ട്രീം ചെയ്യുന്നതിലുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിനിമയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും സിനിമയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in