'കിറുക്കനും കൂട്ടുകാരും', ആഘോഷ മൂഡില്‍ നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ്-നവീന്‍ ഭാസ്‌കര്‍ ടീമിന്റെ സാറ്റര്‍ഡേ നൈറ്റ്‌സ്

'കിറുക്കനും കൂട്ടുകാരും', ആഘോഷ മൂഡില്‍ നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ്-നവീന്‍ ഭാസ്‌കര്‍ ടീമിന്റെ സാറ്റര്‍ഡേ നൈറ്റ്‌സ്

മഹാവീര്യര്‍ക്ക് ശേഷം നിവിന്‍ പോളി നായകനായി പുറത്തുവരുന്ന സാറ്റര്‍ഡേ നൈറ്റ്‌സ് എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. പ്രധാനമായും ബംഗളൂരുവില്‍ ചിത്രീകരിച്ച സിനിമ ഹ്യൂമറിലൂടെ കഥ പറയുന്നതാണ്. സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറുടെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം. നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പോ വീണ്ടുമെത്തുന്ന ചിത്രവുമാണ് സാറ്റര്‍ഡേ നൈറ്റ്‌സ്.

Nivin Pauly's next Saturday Night Official First Look
Nivin Pauly's next Saturday Night Official First Look

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സാറ്റര്‍ഡേ നൈറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. പൂജ റിലീസ് ആയിട്ടാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. കിറുക്കനുംകൂട്ടുകാരും എന്ന ടാഗ്ലൈനോട് കൂടി പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് യുവത്വത്തിന്റെ ഒരു ആഘോഷം തന്നെയാണ് ഉറപ്പേകിയിരിക്കുന്നത്. പക്കാ ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റര്‍ഡേ നൈറ്റ്‌സ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ - സുജിത്ത് സുധാകരന്‍, മേക്കപ്പ് - സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍ - ആല്‍വിന്‍ അഗസ്റ്റിന്‍, കളറിസ്റ്റ് - ആശിര്‍വാദ് ഹദ്കര്‍, ഡി ഐ - പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവീ, ഓഡിയോഗ്രാഫി - രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍ - അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍ - വിഷ്ണു ദേവ, സ്റ്റില്‍സ് - സലീഷ് പെരിങ്ങോട്ടുക്കര.

Related Stories

No stories found.
logo
The Cue
www.thecue.in