സ്വന്തം കാര്യം നോക്കുന്നവരും ഭീഷണി മുഴക്കുന്നവരുമുണ്ട്, കൂടെ നിന്ന ജനങ്ങൾക്ക് നന്ദി; ലിസ്റ്റിൻ സ്റ്റീഫന് പരോക്ഷ മറുപടിയുമായി നിവിൻ പോളി

സ്വന്തം കാര്യം നോക്കുന്നവരും ഭീഷണി മുഴക്കുന്നവരുമുണ്ട്, കൂടെ നിന്ന ജനങ്ങൾക്ക് നന്ദി; ലിസ്റ്റിൻ സ്റ്റീഫന് പരോക്ഷ മറുപടിയുമായി നിവിൻ പോളി
Published on

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് പരോക്ഷ മറുപടിയുമായി നടൻ നിവിൻ പോളി. സ്വന്തം കാര്യം മാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂ എന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നടി മഞ്ജു വാര്യരും പരിപാടിയില്‍ അതിഥിയായി പങ്കെടുത്തിരുന്നു. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ മുമ്പ് ഒരു സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ സംസാരിച്ചത്. നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ നടത്തിയ ഈ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു.

നിവിൻ പോളി പറഞ്ഞത്:

ഇങ്ങോട്ട് വരും വഴി ഞാനൊരു ഫ്ലക്സ് ബോർഡ് കണ്ടു. അതിൽ എഴുതിയിരുന്നത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്നായിരുന്നു. എനിക്ക് എല്ലാവരോടും പറയാനുള്ളതും അതാണ്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആളുകളായി ജീവിക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള നിരവധിപ്പേരെ നമ്മൾ ജീവിതത്തിൽ കാണാറുണ്ട്. അങ്ങനെയല്ലാത്തവരെയും നമുക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളുമുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, നല്ല ഹൃദയത്തിന് ഉടമകളാവുക, നല്ല മനസ്സിന് ഉടമകളാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകുവാൻ നമുക്ക് എല്ലാവർക്കും കഴിയും.

മലയാള സിനിമയിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആ താരം നിവിൻ പോളിയാണ് എന്ന തരത്തിൽ മാധ്യമങ്ങളിൽ ചർച്ച വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണോ നടൻ ഇപ്പോൾ നടത്തിയത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in