ത്രില്ലർ ചിത്രവുമായി നിവിൻ പോളി; 'ബേബി ഗേൾ' മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു

ത്രില്ലർ ചിത്രവുമായി നിവിൻ പോളി; 'ബേബി ഗേൾ' മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു
Published on

നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന 'ബേബി ഗേൾ' എന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഒരു ഗംഭീര ത്രില്ലറായിരിക്കും ബേബി ഗേൾ എന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് ബേബി ഗേൾ. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. നിവിൻ പോളിക്കൊപ്പം സംഗീത് പ്രതാപും ലിജോ മോളും പ്രധാന വേഷങ്ങളിൽ എത്തുന്നു. അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും ചിത്രത്തിലുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. തിരുവനന്തപുരവും കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ. സംഗീതം - ക്രിസ്റ്റി ജോബി. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്,സന്തോഷ് പന്തളം. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ.കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. ഡിസൈൻസ് ഷുഗർ കാൻഡി. മാർക്കറ്റിംഗ് ആഷിഫ് അലി. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് - ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in