
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. 'NP 42' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ട് ഷെഡ്യൂളുകളിലായി യുഎഇ, ദുബായ്, കൊച്ചി എന്നിവടങ്ങളിലായിയാണ് പൂർത്തിയായത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരായാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ ടൈറ്റിൽ, റിലീസ് തീയതി ഉൾപ്പടെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം.
കോസ്റ്റ്യൂം – മെൽവി ജെ, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ. പി ആർ ഒ - ശബരി.
'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും ഹനീഫ് അഥേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് NP 42. രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' ആണ് നിവിൻ പോളിയുടെ അവസാനമായി പുറത്തുവന്ന ചിത്രം.