ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് തുടക്കമായി; ഒരുങ്ങുന്നത് ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ

ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് തുടക്കമായി; ഒരുങ്ങുന്നത് ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ
Published on

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ , ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ലാപ്പും ദുർഗ ഉണ്ണികൃഷ്ണൻ സ്വിച്ച് ഓണും നിർവഹിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാർ, സന്ദീപ്സേനൻ, സംവിധായകരായ ജി.എസ് വിജയൻ, അജയ് വാസുദേവ്, ഡാർവിൻ കുരിയാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.

Related Stories

No stories found.
logo
The Cue
www.thecue.in