നിവിന്‍ പോളി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ 'വിജിലാന്റി'; ചിത്രീകരണം ഉടന്‍

നിവിന്‍ പോളി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ 'വിജിലാന്റി'; ചിത്രീകരണം ഉടന്‍

'മിഖായേല്‍' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'വിജിലാന്റി' എന്നാണ് ചിത്രത്തിന്റെ പേര്. ജനുവരി 8 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളി ജൂനിയര്‍ പിക്ചേഴ്സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായിക്ക് പുറമെ കേരളവും സിനിമയുടെ ലൊക്കേഷനായിരിക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2019ലാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത 'മിഖായേല്‍' റിലീസ് ചെയ്തത്. ആക്ഷനും ഡ്രാമയ്ക്കും പ്രാധാന്യം നല്‍കിയ ചിത്രമായിരുന്നു മിഖായേല്‍. ചിത്രത്തിന് അന്ന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

അതേസമയം റോഷന്‍ ആഡ്രൂസ് 'സാറ്റര്‍ഡേ നൈറ്റാണ്' അവസാനമായി റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം. രാജീവ് രവിയുടെ തുറമുഖമാണ് റിലീസ് ചെയ്യാനിരിക്കുന്ന നിവിന്‍ പോളി ചിത്രം. 'താരം', 'ബിസ്മി സ്‌പെഷ്യല്‍' എന്നീ ചിത്രങ്ങളിലും നിവിന്‍ പോളിയാണ് പ്രധാന കഥാപാത്രമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in