'നിൻ കൂടെ ഞാനില്ലായോ' ; ഫഹദിൻ്റെ പാച്ചുവും അത്ഭുതവിളക്കിലെ ആദ്യ ​ഗാനം

'നിൻ കൂടെ ഞാനില്ലായോ' ; ഫഹദിൻ്റെ പാച്ചുവും അത്ഭുതവിളക്കിലെ ആദ്യ ​ഗാനം

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അൽഭുതവിളക്കും' എന്ന ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് പുറത്തിറങ്ങി. മനു മഞ്ജിത് എഴുതി, ജസ്റ്റിൻ പ്രഭാകരൻ ഈണം നൽകി ചിന്മയിയും ​ഗൗതം ഭരദ്വാജും ആലപിച്ച 'നിൻ കൂടെ ഞാനില്ലയോ' എന്ന ​ഗാനമാണ് പുറത്തിറങ്ങിയത്.

ചിത്രത്തിൻ്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. മലയൻകുഞ്ഞിന് ശേഷം തിയ്യേറ്ററിലേക്കെത്തുന്ന ഫഹദ് ചിത്രം കൂടിയാണ് പാച്ചുവും അത്ഭുതവിളക്കും. വിക്രത്തിൽ നിന്നും മലയൻകുഞ്ഞിൽ നിന്നുമെല്ലാം മാറിനിൽക്കുന്ന ഹ്യൂമർ ടച്ചുകൂടെയുള്ള കഥാപാത്രമാണ് ഫഹദ് ചെയ്യുന്നതെന്നാണ് ടീസർ വ്യക്തമാക്കുന്നത്.

ചിത്രത്തിൻ്റെ പേരിലെ ഫാൻ്റസി സിനിമയിലില്ലെന്ന് സംവിധായകൻ അഖിൽ സത്യൻ മുൻപ് ദ ക്യുവിനോട് പറഞ്ഞിരുന്നു. റിയലിസ്റ്റിക്കായൊരു സിനിമയാണ്. സത്യൻ അന്തിക്കാട് ശൈലിയിൽ അല്ലാത്തൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിൻ്റെ പുറത്താണ് പാച്ചുവും അത്ഭുത വിളക്കും ചെയ്യാൻ തീരുമാനിച്ചതെന്നും അഖിൽ പറഞ്ഞിരുന്നു.

കൊവിഡ് ലോക്ഡൗണിന് മുൻപ് ചിത്രീകരണം ആരംഭിച്ചിരുന്ന സിനിമ ലോക്ഡൗൺ മൂലം മുടങ്ങിയിരുന്നു. ഇന്നസെൻ്റ്, നന്ദു, മുകേഷ്, ഇന്ദ്രൻസ്, തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിലെത്തുന്നു, ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിൻ്റെ സംഗീതം. ശരൺ വേലായുധനാണ് ഛായാഗ്രഹണം

വിജി വെങ്കിടേഷ് ആണ് ഫഹദിനൊപ്പം നിർണായക റോളിൽ ചിത്രത്തിലുള്ളത്. രാജീവനാണ് പ്രൊഡക്ഷൻ ഡിസൈൻ. ഉത്തരാ മേനോൻ കോസ്റ്റിയൂംസും പാണ്ഡ്യൻ മേക്കപ്പും മനു മഞ്ജിത്ത് ഗാനരചനയും നിർവഹിക്കുന്നു. കലാസംഘം ഈ വർഷം ചിത്രം തിയറ്ററുകളിലെത്തിക്കും. ഞാൻ പ്രകാശൻ എന്ന സിനിമക്ക് ശേഷം ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രവുമാണ് പാച്ചുവും അത്ഭുതവിളക്കും.

അഖിലിൻ്റെ സഹോദരൻ അനൂപ് സത്യൻ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ച ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനുമാണ് അഖിൽ സത്യൻ. ഞാൻ പ്രകാശൻ, ജോമോൻ്റെ സുവിശേഷങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ സത്യൻ അന്തിക്കാട് സിനിമകളിൽ സഹസംവിധായകനായിരുന്നു അഖിൽ സത്യൻ.

വസ്ത്രാലങ്കാരം - ഉത്തര മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ - ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, , ആർട്ട് ഡയറക്ടർ - അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ-അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്-ശ്യാം കൗശൽ,സൗണ്ട് മിക്സ്- സിനോയ് ജോസഫ്, മേയ്ക്കപ്പ്- പാണ്ഡ്യൻ, സ്റ്റിൽസ്- മോമി

Related Stories

No stories found.
logo
The Cue
www.thecue.in