ഇതുവരെ പറഞ്ഞതൊന്നും വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല ; അഭിമുഖങ്ങളില്‍ പറയുന്നത് സ്വാഭാവികമായി തോന്നുന്നതെന്ന് നിഖില വിമല്‍

ഇതുവരെ പറഞ്ഞതൊന്നും വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല ; അഭിമുഖങ്ങളില്‍ പറയുന്നത് സ്വാഭാവികമായി തോന്നുന്നതെന്ന് നിഖില വിമല്‍

കണ്ണൂര്‍ ഭാഗങ്ങളില്‍ നടക്കുന്ന മുസ്ലിം കല്യാണങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും അതിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്നും നടി നിഖില വിമല്‍.

എന്റെ നാട്ടില്‍ പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് തന്നെ പഠിക്കുന്നെന്നു പറഞ്ഞു കല്യാണം കഴിപ്പിക്കാനാണ്. എനിക്കതു വളരെ എതിര്‍പ്പുള്ള കാര്യമാണ്. പഠിക്കാനും ജോലി ചെയ്യാനും ജീവിതം തെരഞ്ഞെടുക്കാനുമുള്ള അവസരം എല്ലാവര്‍ക്കുമുണ്ടെന്നും ഓരോരുത്തരും അവര്‍ക്കു താല്പര്യമുള്ളപ്പോള്‍ കല്യാണം കഴിച്ചാല്‍ മതിയെന്നും നിഖില പറഞ്ഞു. അയല്‍വാശിയുടെ പ്രചരണാര്‍ഥം ഇന്ത്യന്‍ സിനിമ ഗാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അഭിമുഖങ്ങളില്‍ സ്വാഭാവികമായി അപ്പോള്‍ തോന്നുന്ന മറുപടികളാണ് നല്‍കുന്നത്. എന്റെ അഭിപ്രായങ്ങള്‍ എല്ലാരും എടുത്തു ചര്‍ച്ച ചെയ്യണമെന്നു ഞാന്‍ പറയാറില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. പറഞ്ഞു വയ്ക്കുന്ന കാര്യങ്ങളില്‍ പ്രശ്‌നമുണ്ടോയെന്നു ഞാന്‍ അന്വേഷിക്കാറുണ്ട്. ഇതുവരെ പറഞ്ഞതൊന്നും പറയണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.

നിഖില വിമല്‍

ആളുകളുടെ ചോയ്‌സുകളെ മനസിലാക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും നിഖില പറഞ്ഞു. പണ്ട് വെജിറ്റേറിയന്‍ ആയവരോട് എന്തുകൊണ്ട് നോണ്‍ വെജ് കഴിക്കുന്നില്ലായെന്നു ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അത് ചോദിക്കാന്‍ തോന്നിയാലും അതിനു ശ്രമിക്കാറില്ല. അത് അവരുടെ ചോയ്സ് ആണെന്നും നിഖില അഭിമുഖത്തില്‍ പറഞ്ഞു.

അയല്‍ക്കാരായ രണ്ടു കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന 'അയല്‍വാശി'യാണ് റിലീസിന് തയ്യാറെടുക്കുന്ന നിഖില ചിത്രം. ഇര്‍ഷാദ് പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, ലിജോ മോള്‍, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in