'പ്രശ്നങ്ങള്‍ തരണം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ മാത്രമാകരുത് ഒരു സ്ത്രീ അധിഷ്ഠിത സിനിമ'; നിഖില വിമല്‍

'പ്രശ്നങ്ങള്‍ തരണം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ മാത്രമാകരുത് ഒരു സ്ത്രീ അധിഷ്ഠിത സിനിമ'; നിഖില വിമല്‍

പ്രശ്നങ്ങള്‍ തരണം ചെയ്ത് പുറത്തേക്ക് വരുന്ന സ്ത്രീ കഥാപാത്രങ്ങളേയാണ് പലപ്പോഴും സ്ത്രീ അധിഷ്ഠിത സിനിമകളെന്ന് പറഞ്ഞ് താന്‍ കണ്ടിട്ടുള്ളതെന്ന് നടി നിഖില വിമല്‍. അത് മാത്രമാകരുത് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ എന്നുള്ള അഭിപ്രായമാണ് തനിക്ക് ഉള്ളതെന്നും നിഖില മാത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീകളെ അബലയും ചപലയുമായി കാണിക്കുന്നത് മാറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും നിഖില കൂട്ടിചേര്‍ത്തു.

നിഖില പറഞ്ഞത്

ഒരു സ്ത്രീ അധിഷ്ഠിത സിനിമയെന്ന് പറയുമ്പോള്‍ എപോഴും പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെട്ട് പുറത്തേക്ക് ഫൈയ്റ്റ് ചെയ്ത് വരുന്ന സ്ത്രീ കഥാപാത്രങ്ങളേയാണ് കാണിക്കുന്നത്. എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട് അത് മാത്രം പ്രൊജക്റ്റ് ചെയ്ത് കാണിക്കേണ്ട കാര്യമില്ല.

ഇപ്പോഴും നമ്മള്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ നായകന്റെ പെര്‍സ്പെക്റ്റീവില്‍ പറയുന്ന സിനിമകളായിരിക്കും കൂടുതല്‍. സ്ത്രീകളെ കുറിച്ച് ചുരുക്കം ചില സിനിമകള്‍ ഉണ്ടെങ്കിലും അപ്പോഴും ചില്ല കാര്യങ്ങള്‍ നായകന്റെ വീക്ഷണത്തിലായിരിക്കും വരുന്നത്. നായികയെ ഒരു ലൈംഗിക വസ്തുവായിട്ടോ കഥാപാത്രമൂല്യമില്ലാത്ത വേഷങ്ങള്‍ ചെയ്തോ ആണ് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് അതില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

സ്ത്രീകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ തന്നെ തേടിയെത്താറുണ്ട്. എന്നാല്‍ അവയില്‍ പലതും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെ തരണം ചെയ്ത് വരുന്നതുമായിരിക്കും. ഇതൊന്നുമില്ലാതെ തന്നെ ഫീമെയില്‍ ഓറിയന്റഡ് കഥകള്‍ ഉണ്ടാക്കാമെന്നും നിഖില വിമല്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in