'ഇനിയീ ജന്മം നീയാണെൻ ഉയിരേ' ; പുലിമടയിലെ പുതിയ ഗാനം

'ഇനിയീ ജന്മം നീയാണെൻ ഉയിരേ' ; പുലിമടയിലെ പുതിയ ഗാനം

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'നീല വാനിലെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴിലെ പ്രശസ്ത ഗായകൻ പ്രദീപ് കുമാർ ആണ്. ഡോ. താര ജയശങ്കർ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഇഷാൻ ദേവ് ആണ്.

ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ ആണ് ചിത്രം നിർമിക്കുന്നത്. സെന്റ് ഓഫ് എ വുമൺ എന്ന ടാഗ്‌ലൈനിൽ ഒരു ത്രില്ലെർ ആയി ആണ് പുലിമട ഒരുങ്ങുന്നത്. ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.

വിതരണം : ആൻ മെഗാ മീഡിയ ലിറിക്‌സ് : റഫീക്ക് അഹമ്മദ്, ഡോ താര ജയശങ്കർ, മൈക്കൽ പനച്ചിക്കൽ പ്രൊഡക്ഷൻ ഡിസൈനർ : വിനീഷ് ബംഗ്ലാൻ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ : ഷിജോ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ഹരീഷ് തെക്കേപ്പാട്ട് പി ആർ ഓ മഞ്ജു ഗോപിനാഥ് ഡിസൈൻ : ഓൾഡ് മോങ്ക്സ്.

Related Stories

No stories found.
logo
The Cue
www.thecue.in