'ഈ തെരുവിലെ പറവകൾ തല പുകഞ്ഞലയേ' ; അച്ഛനൊരു വാഴ വെച്ചുവിലെ പുതിയ ഗാനം

'ഈ തെരുവിലെ പറവകൾ തല പുകഞ്ഞലയേ' ; അച്ഛനൊരു വാഴ വെച്ചുവിലെ പുതിയ ഗാനം

നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'. ചിത്രത്തിലെ ' ഈ തെരുവിലെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ ആണ്. സുഹൈൽ കോയ ആണ് ഗാനത്തിനായി വരികളെഴുതിയിരിക്കുന്നത്. ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 26 ന് തിയറ്ററുകളിലെത്തും.

എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിർമിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വ്വഹിക്കുന്നു. മനു ഗോപാല്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍, കല ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, വാര്‍ത്താ പ്രചരണം ഹെയിന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സൗണ്ട് ഡിസൈന്‍ ജിതേന്ദ്രന്‍, കോറിയോഗ്രഫി പ്രസന്ന മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരീഷ് മോഹന്‍, അലീഷ, ഷാഫി റഹ്‌മാന്‍, പോസ്റ്റര്‍ ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍.

Related Stories

No stories found.
logo
The Cue
www.thecue.in